ഖാദിമേഖലയില്‍ തൊഴിലാളി വേതനം വര്‍ധിപ്പിക്കാന്‍ ഉടന്‍ നടപടി: മന്ത്രി
കൊച്ചി: ഖാദിമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്. നിലവില്‍ തൊഴിലുറപ്പ് പദ്ധതിയിലെ കൂലി പോലും ഖാദിത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. ഇതിന് മാറ്റം വരുത്തി തൊഴിലാളികള്‍ പോലും പ്രതീക്ഷിക്കാത്ത കൂലി വര്‍ധനയാണ് സര്‍ക്കാര്‍ നടപ്പാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
കേരള ഖാദി, ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഓണം ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഖാദി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി അമ്പത് വിപണനകേന്ദ്രങ്ങള്‍ കൂടി തുറക്കുമെന്നും മന്ത്രി പറഞ്ഞു.
ഹൈബി ഈഡന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ സൗമിനി ജയിന് ആദ്യ വില്പന നിര്‍വഹിച്ചു. സമ്മാന കൂപ്പണ്‍ വിതരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."