അണമുറിയാതെ യുവജന പ്രവാഹം; പ്രതിഷേധ തിരമാല തീർത്ത് മുസ്ലിം യൂത്ത് ലീഗ് മഹാറാലി
പ്രതിഷേധ തിരമാല തീർത്ത് മുസ്ലിം യൂത്ത് ലീഗ് മഹാറാലി
കോഴിക്കോട്: പല വഴികളിലൂടെ അവർ ഒഴുകിയെത്തി. അണമുറിയാത്ത യുവജന പ്രവാഹം. യുവലക്ഷങ്ങൾ അണിനിരന്ന മുസ്ലിം യൂത്ത് ലീഗ് മഹാറാലി കോഴിക്കോട് നഗരത്തിൽ പ്രക്ഷോഭത്തിന്റെ കടലല തീർത്തു. വൈകുന്നേരം മൂന്ന് മണിയോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹനങ്ങളിൽ പ്രവർത്തകർ കോഴിക്കോട്ടെത്തി. വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരെ നാടെങ്ങും അലയടിച്ച പ്രക്ഷോഭ പരിപാടികളുടെ സമാപന മഹാറാലി ചരിത്രം കുറിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ദുർനയങ്ങൾക്കെതിരെ മുദ്രാവാക്യങ്ങൾ മുഴങ്ങി.
പ്രകടനം നൈകീട്ട് 4 മണിക്ക് സരോവരം പാർക്കിന് സമീപം നിന്ന് ആരംഭിച്ച് കെ.പി ചന്ദ്രൻ - അശോകപുരം റോഡ് വഴി ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ നിന്നും ബാങ്ക് റോഡിലേക്ക് പ്രവേശിച്ച് ഫാത്തിമ ഹോസ്പിറ്റൽ പഴയ അശോക ഹോസ്പിറ്റലിന് മുന്നിലൂടെ സി.എച്ച് ഓവർ ബ്രിഡ്ജ് വഴി കടപ്പുറത്തു സമാപിച്ചു. പതിനായിരങ്ങൾ റാലിയിൽ അണിചേർന്നു.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെയും നേതൃത്വത്തിൽ ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷറഫ് എടനീർ, കെ.എ മാഹീൻ, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീർ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു, ഓർഗനൈസിംഗ് സെക്രട്ടറി ടി.പി അ്ഷ്റഫലി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അസീസ് കളത്തൂർ, സഹീർ ആസിഫ്, നസീർ നല്ലൂർ, പി.സി നസീർ, എം.പി നവാസ്, സി.എച്ച് ഫസൽ, മിസ്ഹബ് കീഴരിയൂർ, ടി. മൊയ്തീൻ കോയ, ശരീഫ് കൂറ്റുർ, മുസ്തഫ അബ്ദുൾ ലത്തീഫ്, പി.എം മുസ്തഫ തങ്ങൾ, റിയാസ് നാലകത്ത്, എ.എം സനൗഫൽ, നൗഷാദ് തെരുവത്ത്, പി.എ സലീം, കെ.പി സുബൈർ, പി.എച്ച് സുധീർ, ഇ.എ.എം അമീൻ, അഡ്വ. വി.പി നാസർ, അമീൻ ചേനപ്പാടി, മുഹമ്മദ് ഹനീഫ, എ. ജാഫർ ഖാൻ, ഷാഫി കാട്ടിൽ, ഷിബി കാസിം, റെജി തടിക്കാട്, സാജൻ ഹിലാൽ, ഹാരിസ് കരമന, ഫൈസ് പൂവ്വച്ചൽ, പി. ബിജു, ടി.ഡി കബീർ, യൂസുഫ് ഉളുവാർ, അൽത്താഫ് മാങ്ങാടൻ, കെ.എം.എ റഷീദ്, സി. ജാഫർ സാദിഖ്, ബാവ വിസപ്പടി, ഗുലാം ഹസ്സൻ ആലംഗീർ, എൻ.കെ അഫ്സൽ റഹ്‌മാൻ, കുരിക്കൾ മുനീർ, എ.എം അലി അസ്ഗർ, കെ.എ മുഹമ്മദ് ആസിഫ്, എ. സദക്കത്തുള്ള, എ. സിജിത്ത് ഖാൻ, റഫീഖ് കൂടത്തായി, ഷെരീഫ് സാഗർ, പി.വി അഹമ്മദ് സാജു, പി.കെ നവാസ്, സി.കെ നജാഫ്, യൂത്ത് ലീഗ് ജില്ല ഭാരവാഹികൾ പ്രവർത്തകർ അണിനിരന്നു.
കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. തെലുങ്കാന പഞ്ചായത്തി രാജ് & ഗ്രാമവികസന വകുപ്പ് മന്ത്രി ദൻസാരി അനസൂയ സീതക്ക മുഖ്യാതിഥിയായി പങ്കെടുത്തു. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അതിഥിയായി. മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി അബ്ദുൾ വഹാബ് എം.പി, സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി.എ മജീദ്, മുസ്ലിം ലീഗ് നിയമസഭ ഡെപ്യൂട്ടി ലീഡർ ഡോ. എം.കെ മുനീർ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു. മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികൾ, എം.എൽ.എമാർ റാലിയെ അഭിവാദ്യം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും, ട്രഷറർ പി. ഇസ്മായിൽ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."