HOME
DETAILS

1992 ആവര്‍ത്തിക്കുമോ, ഇനിയും ചോരയൊഴുകുമോ, ആഘോഷത്തിമിര്‍പ്പിനിടെ ഭീതി പൂണ്ട് അയോധ്യയിലെ മുസ്‌ലിങ്ങള്‍

  
backup
January 22 2024 | 04:01 AM

fear-looms-among-ayodhya-muslims-ahead-of-ram-temple-inauguration

1992 ആവര്‍ത്തിക്കുമോ, ഇനിയും ചോരയൊഴുകുമോ..ആഘോഷത്തിമിര്‍പ്പിനിടെ ഭീതി പൂണ്ട് അയോധ്യയിലെ മുസ്‌ലിങ്ങള്‍

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലതുപക്ഷ ഭാരതീയ ജനതാ പാര്‍ട്ടിയുടെ തുറുപ്പുചീട്ടായി രാഷ്ട്രീയ വിദഗ്ധര്‍ കാണുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ്‍ പ്രതിഷ്ഠ (പ്രതിഷ്ഠ) ചടങ്ങിന് ഇനി നിമിഷങ്ങള്‍ കൂടി. എന്നാല്‍ ആഘോഷത്തിമിര്‍പ്പിലാണ്ട അയോധ്യയില്‍ ഭീതിയിലാഴ്ന്നിരിക്കുകയാണ് പ്രദേശവാസികളായ മുസ്‌ലിം വിഭാഗം. നിരവധിയായ ഹിന്ദു ദേശീയ വാദികള്‍ക്ക് ഇത് അഖണ്ഡ ഹിന്ദു രാഷ്ട്രത്തിനായുള്ള ആഹ്വാനമാണ്. എന്നാല്‍ ഇതിന് സമീപം താമസിക്കുന്ന മുസ്‌ലിം വിഭാഗത്തെ സംബന്ധിച്ച് ഇത് മറക്കാനാവാത്ത ഭീകരമായ ഓര്‍മയും ഭീതിയുമാണ്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തത്തിന് പിന്നാലെ രാജ്യമെങ്ങും അരങ്ങേറിയ ഹിന്ദുത്വ ആക്രമണങ്ങള്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുമോ എന്ന ഭീതി. ഒരിക്കല്‍ കൂടി തങ്ങളുടെ ജീവിതത്തില്‍ ചോരച്ചാലുകള്‍ ഒഴുകുമോ എന്ന ഭയം. ഏറെ പാടുപെട്ട് വീണ്ടും സ്വരുക്കൂട്ടി കൊണ്ടു വന്ന വീടുകളും ജീവനോപാധികളും ഇനിയും തകര്‍ക്കപ്പെടുമോ എന്ന ആശങ്ക. 2000 ത്തോളം ആളുകള്‍ അന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കാവിയില്‍ മുങ്ങി ജയ് ശ്രീറാം വിളികളാല്‍ മുഖരിതമായ അയോധ്യ നഗരത്തില്‍ പക്ഷേ ഭയാനകമായ നിശബ്ദതയാണ് മുസ്‌ലിങ്ങള്‍ക്കിടയില്‍. നഗരത്തില്‍ ആകെ നാല് ലക്ഷം മുസ്‌ലിങ്ങളാണുള്ളത്. ഇതില്‍ 5000 പേര്‍ പഴയ അയോധ്യ ടൗണിലാണ് താമസിക്കുന്നത്. വന്‍ പൊലിസ് സന്നാഹവും അവവരുടെ റോന്ത് ചുറ്റലും അവിടുത്തെ അന്തരീക്ഷത്തിന്റെ ഭീകരത ഒന്നു കൂടി വര്‍ധിപ്പിക്കുന്നു. 'പുറത്തു നിന്നുള്ള ഒരു അതിഥിയേയും ഇവിടേക്ക് പ്രവേശിപ്പിക്കരുതെന്ന് ഞങ്ങള്‍ക്ക് നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആര് വരികയാണെങ്കിലും പൊലിസിനെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു' ഒരു മുസ്‌ലിം സ്ത്രീ പറയുന്നു. മുസ്‌ലിങ്ങള്‍ താമസിക്കുന്ന ക്ഷേത്ര പരിസരത്ത് സുരക്ഷ വര്‍ധിപ്പിച്ചതായി പ്രദേശിക ഭരണകൂടം പറയുന്നു.

എന്നാല്‍ ഈ സുരക്ഷാ വിന്യാസത്തെ പോലും ഭീതിയോടെയാണ് മുസ്‌ലിം സമൂഹം നോക്കിക്കാണുന്നത്. ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നാലെ അരങ്ങേറിയ അക്രമ സംഭവങ്ങളാണ് അവരുടെ മനസ്സില്‍. അന്ന് ബാബരിയുടെ ഓേേരാ കല്ലുകളായി കര്‍സേവര്‍ തച്ചുടക്കുമ്പോള്‍ രാജ്യമെങ്ങും നൂറു കണക്കിന് മുസ്‌ലിം കുടുംബങ്ങളും തച്ചുടക്കപ്പെടുകയായിരുന്നു. ആ ഭീതിയിലാണ് അവരിന്നും കഴിയുന്നത്.

മാത്രമല്ല, ഹിന്ദുത്വ ഭീകരരുടേയും ഭരണകൂടത്തിന്റേയും ഭീഷണി അവരുടെ ഭീതിക്ക് ആക്കം കൂട്ടുന്നു. ചടങ്ങ് നടക്കുന്ന തിങ്കളാഴ്ച വീടിനുള്ളില്‍ തന്നെ അടച്ചു പൂട്ടിയിരിക്കാനാണ് പലരുടേയും തീരുമാനം. വല്ലാത്ത ആശങ്കയിലാണ് 43കാരനായ അബ്ദുല്‍ വഹീദ് ഖുറൈശി. നിര്‍മാണം നടക്കുന്ന ക്ഷേത്രത്തില്‍ നിന്ന് മീറ്ററുകളുടെ ദൂരമേ ഉള്ളൂ ഖുറൈശിയുടെ വീട്ടിലേക്ക്. 90ലും 92ലും പ്രദേശത്ത് നടന്ന കലാപത്തിന് സാക്ഷിയാണ് ഖുറൈശിയുടെ കുടുംബം.

'പുറത്തുള്ളവര്‍ എന്താണ് ചിന്തിക്കുന്നതെന്നോ ആസൂത്രണം ചെയ്യുന്നതെന്നോ ഞങ്ങള്‍ക്കറിയില്ല. അനിഷ്ട സംഭവങ്ങളൊന്നും സംഭവിക്കില്ലെന്ന് ഭരണകൂടം ഞങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍, ചിലര്‍ക്ക് വ്യത്യസ്ത ഉദ്ദേശ്യങ്ങളുണ്ടാവും. ഞങ്ങളുടെ കുടുംബം 1990ലും 1992ലും അയോധ്യയില്‍ വര്‍ഗീയ സംഭവങ്ങള്‍ കണ്ടിട്ടുണ്ട്' അദ്ദേഹം 'ദ ഹിന്ദു'വിനോട് പറയുന്നു. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാവില്ലെന്ന യു.പി സര്‍ക്കാറിന്റെ ഉറപ്പിലൊന്നും പരിസരവാസികള്‍ക്ക് ഒട്ടും വിശ്വാസമില്ല.

ക്ഷേത്ര നിര്‍മാണത്തോട് അനുബന്ധിച്ച് പ്രദേശത്ത് നിരവധി മുസ്‌ലിം വീടുകള്‍ തകര്‍ത്തതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ വിധി എന്നാണ് അവര്‍ ഇതിനെ അംഗീകരിക്കുന്നത്. നഷ്ടപരിഹാരം കിട്ടിയെങ്കിലും മറ്റൊരു താമസസ്ഥലം എന്നത് അവര്‍ക്ക് പ്രയാസമാണ്. പതിനാറുകാരന്‍ പറയുന്നു.'അടുത്ത ദിവസമാണ് ഞങ്ങളുടെ തൊട്ടടുത്ത വീട് തകര്‍ത്തത്. അടുത്തത് ഞങ്ങളുടെ ഊഴമാണെന്നറിയാം. ഞങ്ങളുടെ ഞങ്ങളുടെ മാതാപിതാക്കളും എങ്ങോട്ട് പോകുമെന്ന് അറിയില്ല'

'ഞങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ തന്നെ പേടിയാണ്. എന്തും സംഭവിക്കാം, രക്ഷിക്കണേ എന്ന് അല്ലാഹുവിനോട് പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങള്‍' വെറും ആറു വയസ്സ് പ്രായമുള്ള മിഅ്‌റാജ് പറയുന്നതാണിത്.

ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് മേധാവിയും എംപിയുമായ ബദ്‌റുദ്ദീന്‍ അജ്മല്‍ മുസ്‌ലിങ്ങളോട് ജനുവരി 20 നും 25 നും ഇടയില്‍ യാത്ര ഒഴിവാക്കാനും 'വീട്ടില്‍ തന്നെ തുടരാനും' ജനുവരി ആറിന് തന്നെ ആവശ്യപ്പെട്ടിരുന്നു.

യു.പിയിലെ അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിര്‍മാണം പുരോഗമിക്കുന്ന പടുകൂറ്റന്‍ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ഇന്ന് നടക്കും. ഉച്ചക്ക് 12.20ന് ആരംഭിക്കുന്ന ചടങ്ങ് ഒരു മണിയോടെ പൂര്‍ത്തിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, വാരാണസിയില്‍നിന്നുള്ള പുരോഹിതന്‍ ലക്ഷ്മി കാന്ത് ദീക്ഷിത് എന്നിവരാണ് ക്ഷേത്ര ശ്രീകോവിലില്‍ പ്രവേശിക്കുക.

ചടങ്ങിനുശേഷം പ്രധാനമന്ത്രി പ്രസംഗിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനങ്ങള്‍ അയോധ്യയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയ നേതാക്കള്‍, വ്യവസായ പ്രമുഖര്‍, കലാകായിക രംഗത്തെ താരങ്ങള്‍, വിദേശരാഷ്ട്ര പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ പ്രത്യേക ക്ഷണിതാക്കളായ എണ്ണായിരത്തോളം പേര്‍ക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം. രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ് ദീപ് ധന്‍കര്‍ എന്നിവര്‍ക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കാനിടയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  13 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  13 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  13 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  13 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  13 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  13 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  13 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  13 days ago