എഞ്ചിനീയറിംഗ് മേഖലയിൽ 25 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സഊദി അറേബ്യ
എഞ്ചിനീയറിംഗ് മേഖലയിൽ 25 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സഊദി അറേബ്യ
റിയാദ്: എഞ്ചിനീയറിംഗ് മേഖലയിൽ സ്വദശി വത്കരണം ശക്തമാക്കാൻ സഊദി. എഞ്ചിനീയറിംഗ് മേഖലകളിൽ 25 ശതമാനം സ്വദേശിവത്കരണമാണ് നടപ്പിലാക്കുന്നത്. പുതിയ നിയമം അടുത്ത ജൂലൈ 21 മുതൽ നിലവിൽ വരും. സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തീരുമാനം പുറപ്പെടുവിച്ചത്. സിവിൽ, ആർക്കിടെക്ചറൽ, മെക്കാനിക്കൽ, സർവേയിങ് എഞ്ചിനീയർ തൊഴിലുകളാണ് സഊദി അറേബ്യ സ്വദേശി വത്കരിക്കുന്നത്.
എഞ്ചിനീയറിംഗ് തൊഴിലുകളിൽ അഞ്ചോ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ 25 ശതമാനം സ്വദേശികളാകണമെന്ന നയമാണ് നടപ്പിലാക്കാൻ പോകുന്നത്. ജൂലൈ 21 മുതൽ ഇത് പ്രാബല്യത്തിൽ വരും. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ പൗരന്മാർക്കും സ്ത്രീകൾക്കും കൂടുതൽ ഉത്തേജകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള രണ്ട് മന്ത്രാലയങ്ങളുടെയും ശ്രമങ്ങൾക്കിടയിലാണ് തീരുമാനം. മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ് മന്ത്രാലയവുമായി സഹകരിച്ചാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."