HOME
DETAILS

ഇതുവരെ അപേക്ഷിച്ചില്ലേ? പ്ലസ് ടുക്കാര്‍ക്കായി കേരള പൊലിസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്; ഇനിയും വൈകരുത്

  
backup
January 22 2024 | 07:01 AM

kerala-police-contable-recruitment-under-kerala-psc

ഇതുവരെ അപേക്ഷിച്ചില്ലേ? പ്ലസ് ടുക്കാര്‍ക്കായി കേരള പൊലിസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്; ഇനിയും വൈകരുത്

പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ ആകാംഷയോടെ കാത്തിരുന്ന വിജ്ഞാപനം ഇതാ എത്തി. പ്ലസ് ടു പൂര്‍ത്തിയാക്കിയവരുടെ സ്വപ്ന ജോലിയായ കേരള പൊലിസ് കോണ്‍സ്റ്റബിള്‍ (ട്രെയ്‌നി) (ആംഡ് പൊലിസ് ബറ്റാലിയന്‍) നോട്ടിഫിക്കേഷനാണ് കേരള പി.എസ്.സി ഇപ്പോള്‍ വിളിച്ചിരിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കേരള സര്‍ക്കാരിന് കീഴില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്.

തസ്തക& ഒഴിവ്

കേരള പൊലിസ് വകുപ്പില്‍ പൊലിസ് കോണ്‍സ്റ്റബിള്‍ (ട്രെയ്‌നി)- (ആംഡ് പൊലിസ് ബറ്റാലിയന്‍) നിയമനം. കാറ്റഗറി നമ്പര്‍: 593/2023

കേരളത്തിലുടനീളം നിരവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം (SAP), പത്തനംതിട്ട (KAP III), ഇടുക്കി (KAP V), എറണാകുളം (KAP I), തൃശ്ശൂര്‍ (KAP II), മലപ്പുറം (MSP), കാസര്‍ഗോഡ് (KAP IV) എന്നിങ്ങനെയാണ് റിക്രൂട്ട്‌മെന്റ്.

കഴിഞ്ഞ തവണ 3909 നിയമനങ്ങളാണ് നടന്നത്. ഇത്തവണയും അത്ര തന്നെ നിയമനങ്ങള്‍ പ്രതീക്ഷിക്കാം.
തിരുവനന്തപുരം (SAP)= 503
പത്തനംതിട്ട (KAP III)= 673
ഇടുക്കി (KAP V)= 374
എറണാകുളം (KAP I)= 519
തൃശ്ശൂര്‍ (KAP II)= 548
മലപ്പുറം (MSP)= 736
കാസര്‍ഗോഡ് (KAP IV)= 556 എന്നിങ്ങനെ നിയമനങ്ങള്‍ നടന്നു.

പ്രായപരിധി
18 മുതല്‍ 26 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 02-01-1997നും 01-01-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം.

ഒ.ബി.സി വിഭാഗക്കാര്‍ക്ക് 29, എസ്.സി-എസ്.ടി വിഭാഗക്കാര്‍ക്ക് 31, എക്‌സ് സര്‍വ്വീസ് മെന്‍- 41 എന്നിങ്ങനെ വയസിളവുണ്ട്.

യോഗ്യത
പ്ലസ് ടു പൂര്‍ത്തിയാക്കിയിരിക്കണം.

മെഡിക്കലി, ഫിസിക്കലി ഫിറ്റായിരിക്കണം.
168 സെന്റീമീറ്റര്‍ ഉയരവും, 81 സെ.മീ നെഞ്ചളവും ഉണ്ടായിരിക്കണം.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 31,100 രൂപ മുതല്‍ 66,800 രൂപ വരെയാണ് ശമ്പള സ്‌കെയല്‍.

എഴുത്ത് പരീക്ഷയുടെയും, ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.

ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ് മാനദണ്ഡങ്ങള്‍

Sl.NoItemMinimum Standards
1100 Metres Run14 Second
2High Jump132.20 cm(4’6”)
3Long Jump457.20 cm(15’)
4Putting the Shot (7264 gms))609.60 cm(20’)
5Throwing the Cricket Ball6096 cm(200’)
6Rope Climbing(only with hands)365.80 cm(12’)
7Pull-ups or chinning8 times
81500 Metres Run5 Minutes & 44 seconds

അപേക്ഷ
താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കുക. അതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.

അപേക്ഷ നല്‍കുന്നതിനായി www.keralapsc.gov.in, https://thulasi.psc.kerala.gov.in/thulasi/ സന്ദര്‍ശിക്കുക.
ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ക്ലിക് ചെയ്യുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  a day ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  a day ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago