വൃദ്ധസദനത്തില്‍കഴിഞ്ഞ സ്ത്രീ കടത്തിണ്ണയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
വെഞ്ഞാറമൂട.:് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊട്ടിഘോഷിച്ച് വ്യദ്ധസദനത്തിലാക്കിയ നിരാലംബയായ സ്ത്രീയെ ഒരുമാസത്തിന് ശേഷം കടത്തിണ്ണയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തി.
വാമനപുരം താളിക്കുഴി കമുകിന്‍കുഴി ചരുവിള പുത്തന്‍ വീട്ടില്‍ നബീസ ബീവി (66 )യെ ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് ബി.ജെ.പി വാമനപുരം പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളുടെയും ആര്‍ .എസ് .എസ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കിളിമാനൂര്‍ പുതിയകാവിലെ ചക്കുളത്തുകാവ് സഞ്ജീവനി ട്രസ്റ്റിന്റെ വൃദ്ധസദനത്തിലെത്തിച്ചത്.
വര്‍ഷങ്ങളായി വിവിധ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്ന ഇവര്‍ മക്കള്‍ കൈയൊഴിഞ്ഞതോടെ തീര്‍ത്തും ഒറ്റപ്പെട്ട സ്ഥിതിയിലായിരുന്നു. ശരീരത്തില്‍ പുഴുവരിക്കുന്ന സ്ഥിതിയാവുകയും ചെയ്തു. ഇതിനിടെയാണ് ബി .ജെ. പി പ്രവര്‍ത്തകര്‍ നബീസയെ ഏറ്റെടുക്കാന്‍ രംഗത്ത് വന്നത്. വലിയ പ്രചാരണവും ഇവര്‍ ഇതിന് നല്‍കിയിരുന്നു. കഴിഞ്ഞദിവസം വൃദ്ധസദനത്തിന്റെ ചുമതലക്കാര്‍ നബീസാ ബീവിയെ കീഴായിക്കോണത്ത് മകളുടെ താമസസ്ഥലത്തിനടുത്ത് വാഹനത്തിലെത്തിച്ച ശേഷം കടന്നു കളയുകയായിരുന്നു എന്നു കരുതുന്നു. ഏറെ നേരം കടവരാന്തയില്‍ ഇരുന്ന കരഞ്ഞ ് ഇവരെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."