HOME
DETAILS

അസമില്‍ ആവര്‍ത്തിക്കുന്ന ജനാധിപത്യധ്വംസനം

  
backup
January 22 2024 | 17:01 PM

repeated-subversion-of-democracy-in-assam


രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തില്‍, രാജ്യത്തെ ഒരു ക്ഷേത്രത്തില്‍ പോകാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമത്തെ വിലക്കിയത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഒട്ടും ചേർന്നതായില്ല. തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ ക്ഷേത്രങ്ങളില്‍ പോലും പ്രവേശിക്കരുത് എന്ന ധാര്‍ഷ്ട്യത്തിന്റെ പ്രകടനമാണ് ഇന്നലെ അസമിലെ നാഗാവിയിലെ ഭടവദ്ര ക്ഷേത്രത്തില്‍ കണ്ടത്. രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനം അസം സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞെന്ന ആരോപണം അതീവ ഗൗരവമുള്ളതാണ്.

ക്ഷേത്രത്തില്‍ പോകുന്നതില്‍ വിലക്കുവന്നതോടെ റോഡില്‍ കുത്തിയിരുന്ന് രാഹുൽ പ്രതിഷേധിച്ചത്, അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ നടത്തുന്ന അതേസമയത്താണ് എന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം കൂടിയാണ്.
ദേശീയ മാധ്യമങ്ങള്‍ അയോധ്യയിലെ പ്രതിഷ്ഠാ കര്‍മങ്ങൾ തത്സമയം കാണിക്കുമ്പോള്‍ അതിനിടയില്‍ രാഹുലിന്റെ ക്ഷേത്രദര്‍ശനം മാധ്യമ ശ്രദ്ധതിരിക്കുമെന്നാണ് അസം സര്‍ക്കാര്‍ പറഞ്ഞത്.

യഥാര്‍ഥത്തില്‍ അതുതന്നെയായിരുന്നു അസമിലെ ബി.ജെ.പി സര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ അടിസ്ഥാന ഹേതു. ക്ഷേത്ര-തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഒരു പൗരന്റെ അവകാശത്തെ തടയുന്നത് എന്തിന്റെ പേരിലായാലും അത് ഇന്ത്യന്‍ പാരമ്പര്യത്തിനോ ഭരണഘടനാ മൂല്യങ്ങള്‍ക്കോ ചേര്‍ന്നതല്ല. ഭാരത് ജോഡോ ന്യായ് യാത്ര പ്രഖ്യാപിച്ചതുമുതല്‍ അസമിലെ ബി.ജെ.പിക്കാരനായ മുഖ്യമന്ത്രി വിദ്വേഷ, അധിക്ഷേപ പരാമര്‍ശങ്ങളുമായി രംഗത്തുണ്ട്. മണിപ്പൂരില്‍നിന്ന് തുടങ്ങി അസമിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയതിന് പിന്നാലെ യാത്ര തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ നേരിട്ട് രംഗത്തിറങ്ങി.

റൂട്ടുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ടും യാത്രയിലെ ജനപങ്കാളിത്തം പരിമിതിപ്പെടുത്താന്‍ നിര്‍ദേശിച്ചും സ്വീകരണ വേദികള്‍ക്ക് അനുമതി നല്‍കാതെയും സര്‍ക്കാര്‍ ജാഥയെ നേരിട്ടു. എന്നാല്‍ വന്‍ ജനാവലി യാത്രയെ അനുഗമിക്കാനും സ്വീകരിക്കാനും ഒത്തുചേരുന്ന കാഴ്ചയാണ് കണ്ടത്. അതോടെ യാത്ര സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നത്തിനിടയാക്കുമെന്ന വാദം സര്‍ക്കാരില്‍ നിന്നുണ്ടായി. സര്‍ക്കാര്‍ നിയന്ത്രണങ്ങളിലൂടെയും കേസുകളിലൂടെയും യാത്ര തടസപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഹിന്ദുത്വ പ്രവര്‍ത്തകരെ ഇളക്കിവിട്ട് കായികമായി നേരിടാനും ബി.ജെ.പി ഒരുങ്ങി.

അണികള്‍ പരസ്യമായി ജാഥയ്ക്കു നേരെ പാഞ്ഞടുക്കുമ്പോഴും അതിനെ ന്യായീകരിക്കുകയാണ് അസം മുഖ്യമന്ത്രി ചെയ്തത്. ഇതിനിടയിലാണ് ഭടവദ്ര ക്ഷേത്രത്തിലേക്കുള്ള രാഹുലിന്റെ സന്ദര്‍ശന കാര്യവും സര്‍ക്കാര്‍ "കൈകാര്യം' ചെയ്തത്. അണുവോളം സഹിഷ്ണുത കാട്ടാന്‍ മനസില്ലെന്നാണ് ഭടവദ്ര സംഭവം കാണിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത്, അതാരായിരുന്നാലും നടത്താന്‍ സമ്മതിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് രാഹുലിനെ വിലക്കിയതിലൂടെ സംസ്ഥാന സര്‍ക്കാര്‍ കാട്ടിത്തരുന്നത്. അസം സര്‍ക്കാരിന്റെ ഇത്തരം ഏകാധിപത്യ നടപടികള്‍ ഇതാദ്യമല്ല രാജ്യം കാണുന്നത്.

ജനാധിപത്യത്തിനും മതേതരത്വത്തിനും മാനവികതയ്ക്കും എതിരായ മണ്ണാക്കി അസമിനെ സംഘ്പരിവാർ മാറ്റിയെടുക്കുകയാണെന്ന് കുറച്ചുകാലത്തെ നാള്‍വഴികള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. സര്‍ബാനന്ദ് സോനെവാള്‍ മുഖ്യമന്ത്രിയായിരുന്ന കാലം തൊട്ടാണ് അസമില്‍ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കാനും വംശീയ വേര്‍തിരിവിലൂടെ ന്യൂനപക്ഷങ്ങളെ ആട്ടിയോടിക്കാനുമുള്ള നീക്കം ശക്തമായത്. അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി മുസ്‌ലിംകളെ അന്യവത്കരിക്കുന്ന നീക്കത്തില്‍ വലിയൊരളവോളം ബി.ജെ.പി സര്‍ക്കാര്‍ വിജയിച്ചു.

അസമിലെ ജനസംഖ്യയില്‍ എണ്‍പത് ശതമാനത്തോളം മുസ്‌ലിംകള്‍ യഥാര്‍ഥ ഇന്ത്യക്കാരല്ലെന്ന പെരുംനുണയുമായാണ് ബി.ജെ.പി വിദ്വേഷരാഷ്ട്രീയത്തിന്റെ വിത്തുപാകിയത്. പിന്നീട് പൗരത്വ രജിസ്റ്റര്‍ പുറത്തുവന്നതോടെ, സംഘ്‌പരിവാർ കേന്ദ്രങ്ങള്‍ അക്കാലമത്രയും പ്രചരിപ്പിച്ച നുണകള്‍ പൊളിഞ്ഞുവീണു. അമ്പതിനായിരം പേര്‍ പോലും അനധികൃത കുടിയേറ്റക്കാരുണ്ടായിരുന്നില്ല. എന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദുക്കളായ കുടിയേറ്റക്കാര്‍ അതിന്റെ അഞ്ചിരട്ടിയോളം വരുമായിരുന്നു.

ദേശക്കാരും കുടിയേറ്റക്കാരും എന്ന തലത്തിലുള്ള ആഖ്യാന നിര്‍മിതി ജനങ്ങളില്‍ കടുത്ത വിഭാഗീയതയുണ്ടാക്കി. അതുതന്നെയാണ് ബി.ജെ.പി ലക്ഷ്യമിട്ടതും. അനധികൃത കുടിയേറ്റമെന്ന വ്യാജ ആരോപണമുണ്ടാക്കി പതിനായിരക്കണക്കിന് മനുഷ്യരുടെ കിടപ്പാടവും കൃഷിഭൂമിയും സര്‍ക്കാര്‍ ഇടിച്ചുനിരത്തി. സോനെവാളിന്റെ പിന്‍ഗാമിയായി വന്ന ഹിമന്ത ബിശ്വശര്‍മ്മയുടെ നടപടികള്‍ തുടക്കം മുതല്‍ ഏകപക്ഷീയവും ദുരുദ്ദേശ്യപരവുമായിരുന്നു. നാലും അഞ്ചും തലമുറകളായി കഴിയുന്നവരെ സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിച്ച് അവിടം വന്‍കിട റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ക്ക് പതിച്ചുകൊടുക്കുന്ന നടപടിയിലാണ് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ കുപ്രസിദ്ധി നേടിയത്.

അസമിലെ മണ്ണ് സംഘ്പരിവാറിന്റെ മറ്റൊരു പരീക്ഷണശാലയാണ്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ ദൗര്‍ബല്യങ്ങള്‍ ചൂഷണം ചെയ്താണ് ജനങ്ങളെ ഹിന്ദുത്വധാരയിലേക്ക് ഹിമന്ത ബിശ്വ ശര്‍മയെ പോലുള്ള നേതാക്കള്‍ നയിക്കുന്നത്. മുസ്‌ലിംക്രിസ്ത്യന്‍ വിരോധം പരസ്യമായി പറഞ്ഞ് തീവ്രഹിന്ദുത്വവാദികളുടെ കൈയടിവാങ്ങുന്ന നേതാവുകൂടിയാണ് നിലവിലെ മുഖ്യമന്ത്രി. അസമില്‍ ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങൾക്കും ദലിത്-_ആദിവാസികള്‍ക്കും എതിരേ പലവിധത്തിലുള്ള ഭീഷണിയും പീഡനവും നടക്കുന്നുണ്ട്. ഇതെല്ലാം കുടില തന്ത്രങ്ങളാല്‍ മറച്ചുപിടിക്കാന്‍ സംഘ്പരിവാറിന് സാധിക്കുന്നു.


അനീതികളെ ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളാക്കി മാറ്റുന്ന അസമിലെ രാഷ്ട്രീയം തീര്‍ത്തും അസ്വസ്ഥതയുളവാക്കുന്നതാണ്. ജനാധിപത്യ ബോധമില്ലാത്ത, അന്യന്റെ വാക്കുകള്‍ കേള്‍ക്കാന്‍ മനസുകാണിക്കാത്ത ഏതു ഏകാധിപതിയിൽനിന്നും ഇത്തരത്തിലുള്ള നടപടികള്‍ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളു. എന്നാല്‍ തങ്ങളുടെ മേധാശക്തി പ്രകടിപ്പിക്കാനായി കാട്ടിക്കൂട്ടുന്ന അതിരുവിട്ട കൃത്യങ്ങള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുമെന്ന് ഭരണകൂടം ഓര്‍ത്തിരിക്കേണ്ടതുണ്ട്. ഉള്‍ക്കൊള്ളുന്നതിനു പകരം പുറന്തള്ളല്‍ രാഷ്ട്രീയവുമായി ഇറങ്ങിത്തിരിച്ച ഇത്തരക്കാരെ ജനങ്ങള്‍ അധികകാലം വാഴിക്കില്ലെന്നതും ചരിത്രസാക്ഷ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  24 days ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  24 days ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  24 days ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  24 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  24 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  24 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  24 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  24 days ago