'എനിക്ക് രാമായണത്തിലെ ഒരു കഥാപാത്രം മാത്രമാണ് രാമന്‍' ജനാധിപത്യ ധ്വംസനത്തിന്റെ ആഘോഷമാണ് അയോധ്യയില്‍ നടക്കുന്നതെന്നും കെ.ആര്‍ മീര
'എനിക്ക് രാമായണത്തിലെ ഒരു കഥാപാത്രം മാത്രമാണ് രാമന്‍'ജനാധിപത്യ ധ്വംസനത്തിന്റെ ആഘോഷമാണ് അയോധ്യയില്‍ നടക്കുന്നതെന്നും കെ.ആര്‍ മീര
കോഴിക്കോട്: തനിക്ക് രാമായണത്തിലെ ഒരു കഥാപാത്രം മാത്രമാണ് രാമനെന്ന് സാഹിത്യകാരി കെ.ആര്‍. മീര. ഒരു വിശ്വാസിയെന്ന നിലയില്‍ താന്‍ രാമ ഭക്തയുമല്ലെന്നും അവര്‍ വ്യക്തമാക്കി.
രാമനെ ദൈവമായി കാണാന്‍ ആരും പറഞ്ഞുതന്നിട്ടുമില്ല. അമര്‍ ചിത്രകഥകളിലൂടെയും, പാഠപുസ്തകത്തിലെ ഉദ്ധരണികളിലൂടെയും മറ്റുമാണ് രാമനെക്കുറിച്ച് മനസിലാക്കുന്നത്. 90കളുടെ തുടക്കം മുതലാണ് വീടുകളിലേക്കും പൂജാമുറികളുടേയുമൊക്കെ ഉള്ളിലേക്ക് രാമ ഭക്തി കടന്നുവരികയും പ്രചരിക്കപ്പെടുകയുമൊക്കെ ചെയ്തത്. അതൊക്കെ തീര്‍ത്തും യാദൃശ്ചികമല്ല എന്നും ഒരു ശക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ തിരിച്ചറിയുന്നതായും മീര പറഞ്ഞു.
ആധ്യാത്മ രാമായണം വായിച്ചില്ലെങ്കില്‍ മലയാളം പഠിക്കാന്‍ പറ്റില്ലെന്ന ധാരണയിലാണ് താന്‍ വളരെ വൈകി രാമായണം വായിച്ച് തുടങ്ങിയത്. 30 വര്‍ഷത്തോളം നീണ്ടുനിന്ന ഒരു പദ്ധതിയുടെ ഭാഗമായി മറ്റൊരു ദൈവത്തെ നമ്മുടെ നാട്ടിലേക്ക്, ജീവിതങ്ങളിലേക്ക്, വീടുകളിലേക്ക് ഒക്കെ കൊണ്ടുവരികയായിരുന്നു. രാമായണം പോലുള്ള ടി.വി സീരിയലുകള്‍ പോലും അതിന് ഒരുപാട് സഹായിച്ചിട്ടുണ്ട്. വര്‍ത്തമാന കാലത്തിലേക്ക് വരുമ്പോള്‍ ഒരു രാജ്യത്ത് ഒരു ദൈവമെന്ന ആശയമൊക്കെ ഒരുപാട് ഭീതിയുണ്ടാക്കുന്നവയാണ്. ഇനി വരാന്‍ പോകുന്ന കാലത്തിനെ സൂചനയാണിത്. ജനാധിപത്യ ധ്വംസനത്തിന്റെ ആഘോഷമാണ് അയോധ്യയില്‍ നടക്കുന്നതെന്നും മീര പറഞ്ഞു.
ഇന്നത്തെ ഇന്ത്യയില്‍ ഒരു രാജ്യം ഒരു ദൈവമെന്ന ആശയം ഭീതിയുണ്ടാക്കുന്നു. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാത്തതാണ് നല്ലത്. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന തീരുമാനങ്ങളെടുക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകും. അത്തരമൊരു കെണിയിലാണ് നമ്മളിപ്പോള്‍ പെട്ടിരിക്കുന്നതെന്നും മീര കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."