HOME
DETAILS
MAL
കെ സ്മാര്‍ട്ട് രജിസ്‌ട്രേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
backup
January 23 2024 | 14:01 PM
കെ സ്മാര്‍ട്ട് രജിസ്‌ട്രേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയുള്ള എല്ലാ സേവനങ്ങളും ഇനി ഓണ്‍ലൈനായി ലഭ്യമാക്കും. ഇതിനായി കെസ്മാര്‍ട്ടിന്റെ ഒരു മൊബൈല്‍ ആപ്പും വെബ്‌സൈറ്റും സജ്ജമാക്കിയിട്ടുണ്ട്.
കെസ്മാര്‍ട്ട് ആപ്ലിക്കേഷന്റെ രജിസ്‌ട്രേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി ക്രമങ്ങള്‍ വളരെ ഈസിയാണ്. അതിനായി
ആപ്പ് മുഖേന രജിസ്‌ട്രേഷന്‍
- ഗൂഗിള്‍ പ്ലേസ്റ്റോറില്‍ 'KSMART LOCAL SELF GOVERNMENT' എന്ന പേരില്‍ ആപ്ലിക്കേഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.
- ഇതോടെ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ആകും. അതില്‍ Open എന്നു കാണാം. അവിടെ ക്ലിക്ക് ചെയ്യുക.
- തുടര്‍ന്ന് 'Get started' എന്നു കാണാം. അവിടെ ക്ലിക്ക് ചെയ്യുക.
- പിന്നാലെ തുറന്നുവരുന്ന പേജിന്റെ ഏറ്റവും താഴെ 'Create account' എന്ന് കാണാനാകും. അവിടെ click ചെയ്യുക.
- തുടര്‍ന്ന് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ചേര്‍ക്കുന്നതിനായുള്ള ഇടം കാണാം. അവിടെ ഫോണ്‍ നമ്പര്‍ നല്‍കുക. താഴെ 'Get OTP' എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.
- 'OTP' നിങ്ങളുടെ മൊബൈലില്‍ എസ്എംഎസ് ആയി ലഭിക്കും. അത് എന്റര്‍ ചെയ്ത ശേഷം 'Register' എന്നതില്‍ ക്ലിക്ക് ചെയ്യുക.
- അവിടെ ആധാര്‍ നമ്പര്‍ ചേര്‍ക്കാന്‍ ആവശ്യപ്പെടുന്നതായിരിക്കും. അതില്‍ നിങ്ങളുെ ആധാര്‍ നമ്പര്‍ ചേര്‍ക്കുക. ഇതോടെ വീണ്ടും ഒരു 'OTP' കൂടി ഫോണില്‍ ലഭിക്കുന്നതായിരിക്കും.
- ആ 'OTP' എന്റര്‍ ചെയ്തു 'Regitsr' ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ KSMART രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും.
- ഒരിക്കല്‍ കെസ്മാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പിന്നീട് ലോഗിന്‍ ചെയ്യണമെങ്കില്‍, മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന കെസ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്തു നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ മതിയാകും. അപ്പോള്‍ ലഭിക്കുന്ന OTP എന്റര്‍ ചെയ്താല്‍ ആപ്പിലേക്ക് പ്രവേശനം ലഭിക്കും. തുടര്‍ന്ന് ആവശ്യമായ സേവനങ്ങള്‍ക്കായി നിങ്ങള്‍ അപേക്ഷ നല്‍കാനാകും.
വെബ്‌സൈറ്റ് മുഖേന രജിസ്‌ട്രേഷന്‍
- കെസ്മാര്‍ട്ടിന്റെ വെബ്‌സൈറ്റ് ലിങ്ക് https://ksmart.lsgkerala.gov.in/ui/webportal എന്നതാണ്. ഇതില്‍ ദൃശ്യമാകുന്ന ഹോംപേജിന്റെ മുകളില്‍ വലത് ഭാഗത്തായി ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷന്‍ ചെയ്യാനാകും. ആദ്യം നിശ്ചിത ഇടത്ത് ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈലില്‍ ഒരു OTP കിട്ടും. അത് നല്‍കിക്കഴിഞ്ഞാല്‍ ആധാര്‍ കാര്‍ഡിലെ പേര് കാണാം. ഇതോടെ രജിസ്‌ട്രേഷന്‍ പൂര്‍ണമാകും. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുന്ന സ്‌ക്രീന്‍ തെളിയും. ഇവിടെ മൊബൈല്‍ നമ്പര്‍ ഒരിക്കല്‍ കൂടി നല്‍കുക. വീണ്ടും OTP വെരിഫൈ ചെയ്ത് ഇമെയില്‍ ഐഡിയും വാട്‌സാപ്പ് നമ്പറും നല്‍കിയാല്‍ കെസ്മാര്‍ട്ട് ഉപയോഗ സജ്ജമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."