HOME
DETAILS

ബിഹാറിലെ ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന് ഭാരത് രത്‌ന

  
backup
January 23 2024 | 16:01 PM

karpuri-thakur-bihars-first-non-congress-chief-minister-bhara

ന്യുഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന നേതാവായ കര്‍പ്പൂരി താക്കൂര്‍ ജന്‍നായക് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ബിഹാറില്‍ മദ്യ നിരോധനത്തിനായും സംവരണത്തിനായും പോരാടിയ കര്‍പ്പൂരി താക്കൂര്‍, ബിഹാറിലെ ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിയാണ്. താക്കൂറിന്റെ നൂറാം ജന്മവാര്‍ഷികത്തിന് തൊട്ടുമുമ്പാണ് ഭാരത് രത്‌ന പ്രഖ്യാപനം.

കര്‍പ്പൂരി താക്കൂറിന് ഭാരതരത്‌ന നല്‍കണമെന്ന് ജെഡിയു വാദങ്ങളുയര്‍ത്തിയിരുന്നു. അംഗീകാരത്തിന് മോദി സര്‍ക്കാരിന് നന്ദി അറിയിക്കുന്നതായും ജെഡിയു പ്രതികരിച്ചു. കര്‍പ്പൂരി താക്കൂറിനെ ഭാരതരത്‌ന നല്‍കി ആദരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ചരിത്രപരമായ തീരുമാനമാണെന്ന് ബിഹാര്‍ ബിജെപി അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി പ്രതികരിച്ചു.

1924ല്‍ സമസ്തിപൂര്‍ ജില്ലയിലെ പിതൗഞ്ജ ഗ്രാമത്തിലാണ് കര്‍പ്പൂരി താക്കൂറിന്റെ ജനനം. 1940ല്‍ മെട്രിക് പരീക്ഷ പാസായി. ആചാര്യ നരേന്ദ്ര ദേവുമായി ചേര്‍ന്ന് സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്തു. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തി. ബീഹാര്‍ മുഖ്യമന്ത്രിയായി അധികാരത്തിലിരുന്ന താക്കൂര്‍ സാമൂഹിക വിവേചനത്തിനും അസമത്വത്തിനും എതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

ബിഹാറിലെ ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന് ഭാരത് രത്‌ന



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  14 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  14 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  14 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  14 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  14 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  14 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  14 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago