HOME
DETAILS

തെരഞ്ഞെടുപ്പ് ഏകീകരണത്തെ പിന്തുണയ്ക്കാനാവില്ല

  
backup
January 23 2024 | 17:01 PM

electoral-consolidation-cannot-be-supported


രാജ്യത്തെ തെരഞ്ഞെടുപ്പുകൾ ഏകീകരിക്കുന്നത് പഠിക്കാൻ നിയോഗിച്ച മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിക്ക് പൊതുജനങ്ങളിൽനിന്ന് 21,000 നിർദേശങ്ങൾ ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിൽ 81 ശതമാനവും തെരഞ്ഞെടുപ്പുകൾ ഏകീകരിക്കുന്നതിനെ പിന്തുണച്ചു. രാജ്യത്തെ 46 രാഷ്ട്രീയ പാർട്ടികളിൽനിന്ന് അഭിപ്രായങ്ങൾ തേടിയപ്പോൾ 17 പാർട്ടികൾ മാത്രമാണ് നിലപാട് അറിയിച്ചത്. കോൺഗ്രസും തൃണമൂൽ കോൺഗ്രസും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് ഏകീകരിക്കുന്നതിനെ എതിർത്തു.

തെരഞ്ഞെടുപ്പ് കമ്മിഷനും നിയമകമ്മിഷനുമെല്ലാം നിലപാട് സമിതി മുമ്പാകെ അറിയിച്ചു. നിയമകമ്മിഷനുമായി സമിതി ഇനിയും കൂടിക്കാഴ്ച നടത്തും. പ്രമുഖ നിയമജ്ഞർ, ജഡ്ജിമാർ തുടങ്ങിയവരിൽനിന്ന് സമിതി അഭിപ്രായങ്ങൾ സ്വീകരിക്കുന്നുണ്ട്.


17 രാഷ്ട്രീയ പാർട്ടികൾ മാത്രമാണ് ഇക്കാര്യത്തിൽ നിലപാട് അറിയിച്ചതെന്നത് ഗൗരവമുള്ള വിഷയമാണ്. രാജ്യത്തെ സുപ്രധാന വിഷയത്തിൽ കാര്യമായ ചർച്ചകൾ കൊണ്ടുവരാൻ കഴിയുന്നില്ലെന്നത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ പരാജയമാണ്. 2023 സെപ്റ്റംബറിലാണ് ഉന്നതതല സമിതി രൂപീകരിക്കുന്നത്. ശുപാർശകൾ സമർപ്പിക്കുന്നതിന് സമിതിക്ക് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ല. എങ്കിലും 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ശുപാർശ സമർപ്പിക്കുമെന്നുറപ്പാണ്. തെരഞ്ഞെടുപ്പുകൾ ഏകീകരിക്കുന്നതിലെ നിയമപരവും ഭരണഘടനാപരവുമായ പ്രശ്‌നങ്ങൾ നിരവധിപേർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എങ്കിലും ഇതെല്ലാം മറികടന്ന് ഏകീകരിക്കാനുള്ള ശുപാർശ കേന്ദ്രസർക്കാരിന് സമിതി സമർപ്പിക്കുമെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ട്.
സമിതി കേന്ദ്രസർക്കാരിന്റെ റബർ സ്റ്റാംപാണെന്നതാണ് പ്രധാന കാര്യം. കമ്മിറ്റിയിലെ ഏട്ടംഗങ്ങളും തെരഞ്ഞെടുപ്പ് ഏകീകരിക്കുന്നതിനെ അനുകൂലിക്കുന്നവരാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്.

പിന്നീടങ്ങോട്ട് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പലതവണയായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമഭേദഗതികൾ കൊണ്ടുവന്ന് തെരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള നീക്കം ബി.ജെ.പി സർക്കാർ നടത്തുമെന്നുറപ്പാണ്.
മൂന്നു പതിറ്റാണ്ടായി ഇന്ത്യയിൽ ഓരോ വർഷവും നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ ആയി തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ട്. ഇത് ഏകീകരിക്കുന്നതോടെ സാമ്പത്തിക ചെലവ് ഗണ്യമായി കുറയ്ക്കാം എന്നതാണ് ഇതിനെ അനുകൂലിക്കുന്നവർ പ്രധാന നേട്ടമായി പറയുന്നത്. 1952, 1957, 1962, 1967 വർഷങ്ങളിൽ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയത്താണ് തെരഞ്ഞെടുപ്പുകൾ നടന്നത്.

ചില നിയമസഭകൾ കാലാവധിക്കു മുന്നേ പിരിച്ചുവിട്ടതോടെ 1968-_89കൾ മുതൽ ആ സംവിധാനം തെറ്റി. ഒറ്റ തെരഞ്ഞെടുപ്പ് എന്ന സജ്ജീകരണത്തിലേക്ക് തിരിച്ചുപോകാൻ ചില നീക്കങ്ങളുണ്ടായെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ വിയോജിപ്പ് തടസമായി. സാമ്പത്തിക ലാഭമല്ല, തെരഞ്ഞെടുപ്പ് ഏകീകരിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഗുണം ചെയ്യുമോയെന്നതാണ് പ്രധാന ചോദ്യം. പണം ലാഭിക്കാൻ ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കാനാവില്ല. ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്ന സർക്കാരുകളെ അഞ്ചുവർഷം പൂർത്തിയാക്കാനുള്ള ഒഴികഴിവായി തെരഞ്ഞെടുപ്പ് ഏകീകരണം ഉപയോഗിക്കാനുള്ള സാധ്യത കണ്ടില്ലെന്ന് നടിക്കാനാവില്ല.

ഓരോ അഞ്ചുവർഷത്തിലൊരിക്കലും നടക്കുന്ന തെരഞ്ഞെടുപ്പ് വലിയ ചെലവാണെന്നും തെരഞ്ഞെടുപ്പുതന്നെ ഇല്ലാതാക്കിയാൽ അത്രയും പണം ലാഭിക്കാമെന്നും ബി.ജെ.പിയെപ്പോലുള്ള ഒരു ജനാധിപത്യവിരുദ്ധ രാഷ്ട്രീയ പാർട്ടിക്ക് തോന്നാം.


ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തിയാൽ പ്രതീക്ഷിക്കുന്ന ലാഭത്തെക്കുറിച്ച് ഇതുവരെ വിശകലനം നടത്തിയിട്ടില്ല. ചില ഭരണച്ചെലവ് ലാഭിക്കാൻ കഴിയുമെന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കാം. എന്നാൽ വ്യക്തമായ ഡാറ്റയുടെയും അഭാവത്തിൽ ഇത് വെറും അനുമാനമാണ്. ഇതിന്റെ മാത്രം അടിസ്ഥാനത്തിൽ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാകാനിടയുള്ള തീരുമാനമെടുക്കാൻ കഴിയില്ല. പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, 2014ലെ പൊതുതെരഞ്ഞെടുപ്പ് നടത്തിപ്പിന് ആകെ ചെലവായത് 4,000 കോടിയിൽ താഴെയായിരുന്നു.

2019ൽ ഏകദേശം 9,000 കോടി രൂപയായി ചെലവ് ഉയർന്നു. അതായത് ഒരു വോട്ടർക്ക് ശരാശരി 100 രൂപ. 2019ലെ വോട്ടർമാരുടെ എണ്ണം 91 കോടിയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ചെലവഴിച്ച തുകയുടെ ഇരട്ടിയായി കണക്കാക്കിയാൽപ്പോലും വെവ്വേറെ തെരഞ്ഞെടുപ്പ് നടത്താനുള്ള ചെലവ് അഞ്ച് വർഷത്തിനുള്ളിൽ ഒരു വോട്ടർക്ക് 200 രൂപയാകും. ഒരു വോട്ടറുടെ പ്രതിദിന ചെലവ് 10 പൈസ. ഒരു ശരാശരി വ്യക്തി ഫോൺ കോളുകൾക്ക് പ്രതിദിനം ചെലവഴിക്കുന്ന തുകയെക്കാൾ കുറവാണിത്.


തെരഞ്ഞെടുപ്പ് ഏകീകരിക്കുന്നത് ബി.ജെ.പിക്ക് മാത്രമാണ് ഗുണം ചെയ്യുക. അതോടെ പ്രാദേശിക പാർട്ടികളുടെ മരണമാണ് സംഭവിക്കാൻ പോകുന്നത്. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളെ വ്യത്യസ്ത രീതികളിലാണ് പാർട്ടികൾ സമീപിക്കുന്നത്. രാജ്യത്തെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ വിഷയമെങ്കിൽ സംസ്ഥാനങ്ങളിൽ അത് വ്യത്യസ്തമായ പ്രാദേശിക വിഷയങ്ങളായിരിക്കും. തെരഞ്ഞെടുപ്പ് ഏകീകരിക്കുമ്പോൾ പ്രാദേശിക വിഷയങ്ങൾക്ക് പ്രസക്തി കുറയും. ഇത് പ്രാദേശിക പാർട്ടികളെ തുണയ്ക്കില്ല.

രാജ്യത്ത് ഒരു പ്രശ്‌നം മാത്രമല്ല ഉള്ളത്. ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് വൈവിധ്യമുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകണം. ലോക്സഭയുടെയും നിയമസഭകളുടെയും കാലാവധി സമന്വയിപ്പിക്കുന്നതും എളുപ്പമല്ല. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കാലാവധി ബാക്കിയുള്ള സംസ്ഥാനങ്ങൾ പ്രതിഷേധിക്കും.


സംസ്ഥാനങ്ങളിൽ ദേശീയ പാർട്ടികളുടെയും പ്രാദേശിക പാർട്ടികളുടെയും സർക്കാരുകൾ അധികാരത്തിലുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ അവകാശങ്ങൾ സംസ്ഥാനങ്ങൾക്കുണ്ട്. ഈ പ്രശ്നങ്ങളെല്ലാം മറികടന്ന് എങ്ങനെയാണ് കേന്ദ്രസർക്കാർ ഇതിനായി നിയമനിർമാണം നടത്താൻ പോകുന്നതെന്ന് വ്യക്തമല്ല. രാജ്യത്തെ ജനാധിപത്യഘടനയിലും പ്രക്രിയയിലും ഇടപെടലുകൾ നടത്താൻ സർക്കാരിനെ അനുവദിക്കാനാവില്ല. തെരഞ്ഞെടുപ്പ് ഏകീകരിക്കാനുള്ള നീക്കത്തെ എതിർക്കുക മാത്രമല്ല, അതിനായുള്ള പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുകയും സജീവമായി ചർച്ചകളെ നിലനിർത്തുകയും ചെയ്യേണ്ട ബാധ്യത പ്രതിപക്ഷത്തിനുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  12 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  an hour ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago