HOME
DETAILS

കത്തിച്ചിട്ട് കാര്യമില്ല; ഉപയോഗിച്ച ഡയപ്പര്‍ പിന്നെ എന്ത് ചെയ്യും? വഴിയുണ്ട്

  
backup
January 24 2024 | 04:01 AM

how-to-dispose-diapers-everything-you-need-to-know

കുഞ്ഞുങ്ങള്‍ ഉള്ള വീട്ടുകാരുടെ ഏറ്റവും വലിയ ടാസ്‌ക്കുകളിലൊന്നാണ് ഡയപ്പര്‍ ഡിസ്‌പോസ് ചെയ്യല്‍. ഇരുട്ടിന്റെ മറവില്‍ ആള്‍സഞ്ചാരമില്ലാത്ത വഴിയോരങ്ങളില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുന്നതിന്റെ ഭവിഷ്യത്ത് വളരെ വലുതാണ്. പ്ലാസ്റ്റിക് മണ്ണുമായി ലയിച്ച് ചേരാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം. ഇത് പ്രകൃതിക്ക് വളരെയധികം ദോഷകരമാണ്, കൂടാതെ കൃത്യമായി മാലിന്യ സംസ്‌കരണം നടത്താതെ തുറന്ന സ്ഥലങ്ങളില്‍ ഉപേക്ഷിച്ചാല്‍ അതില്‍ നിന്നുണ്ടാവുന്ന ബാക്ടീരിയകള്‍ വളരെ അപകടകാരികളാണ്. ആ ബാക്റ്റീരിയകള്‍ പടര്‍ന്നു പിടിക്കുന്നതിലൂടെ മാരകമായ അസുഖങ്ങള്‍ വന്നേക്കാം.

ഡയപ്പറുകള്‍ ഭൂമിക്ക് ഉണ്ടാക്കുന്ന പ്രശ്‌നത്തെക്കുറിച്ച് കൂടുതല്‍ അവബോധം ലഭിച്ചു തുടങ്ങിയതോടെ പരിസ്ഥിതി സൗഹൃദപരവും സംസ്‌കരണം നടത്താന്‍ തരത്തിലുമുള്ള ഡയപ്പറുകള്‍ വിപണിയിലെത്തി തുടങ്ങിയിട്ടുണ്ട്. ലഭ്യമെങ്കില്‍ അത് വാങ്ങി ഉപയോഗിക്കാന്‍ ശ്രമിക്കുക.

ഡയപ്പറുകള്‍ ഡിസ്‌പോസ് ചെയ്യുന്ന വിധം

ഡിസ്‌പോസിബിള്‍ ആയ സാധാരണ പാമ്പേഴ്‌സ് അടക്കമുള്ള ഡയപ്പറുകള്‍ ഒരിക്കലും മൊത്തത്തില്‍ കത്തിക്കരുത്. ഡിസ്‌പോസിബിള്‍ ഇനത്തില്‍ ധാരാളം കെമിക്കല്‍ ഉത്പന്നങ്ങള്‍ ഉണ്ട്. കത്തിക്കുമ്പോള്‍ ഇവ ഡയോക്‌സിനുകള്‍ പുറന്തള്ളുന്നു. എത്ര കത്തിക്കാന്‍ ശ്രമിച്ചാലും പൂര്‍ണമായും ഇവ കത്തുകയില്ല. ഡയപ്പറിനുള്ളിലെ ജെല്ലാണ് ഇതിനു കാരണം. ഉപയോഗിച്ച് ഡയപ്പേഴ്‌സിലെ മാലിന്യങ്ങള്‍ ആദ്യം നീക്കി കളയുക, ശേഷം അതിന്റെ പാളി കീറി ജെല്ല് ഉപയോഗശൂന്യമായ പാത്രത്തില്‍ നിക്ഷേപിക്കുക. ജെല്ലിന്റെ അളവിന് അനുസരിച്ച് ഉപ്പ് ഇടുക. അല്പനേരം വെച്ച ശേഷം അത് വെള്ളമായി മാറിയിട്ടുണ്ടാകും. ഇത് പിന്നീട് എവിടെയെങ്കിലും ഒഴിച്ചു കളയാവുന്നതാണ്. ശേഷം ബാക്കി ഡയപ്പര്‍ അവശിഷ്ടങ്ങള്‍ കഴുകി ഉണക്കി കത്തിക്കാവുന്നതാണ്. ഡയപ്പറുകള്‍ ഒരു കാരണവശാലും റീസൈക്കിള്‍ ബിന്നുകളില്‍ നിക്ഷേപിക്കരുത്. കാരണം ഡിസ്‌പോസിബിള്‍ ഡയപ്പറുകള്‍ റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്നവയല്ല.

ഡയപ്പറുകള്‍ ഉപയോഗിച്ച് കമ്പോസ്റ്റും ഉണ്ടാക്കാം:

ഡയപ്പറുകളുടെ ഉള്ളില്‍ ഈര്‍പ്പം തങ്ങി നില്ക്കാന്‍ സഹായിക്കുന്ന പോളിക്രിലെറ്റ് ക്രിസ്റ്റലുകളെയാണ് യൂറോപ്പില്‍ കമ്പോസ്റ്റ് നിര്‍മ്മിക്കാനായി ഉപയോഗിക്കുന്നത്. ഈ മാര്‍ഗം നമുക്കും പരീക്ഷിക്കാവുന്നതാണ്. ഭക്ഷണം ഉത്പാദിപ്പിക്കുന്ന വിളകള്‍ക്കോ ഫല വര്‍ഗ്ഗങ്ങള്‍ ഉണ്ടാകുന്ന ചെടികള്‍ക്കോ ഈ കമ്പോസ്റ്റ് ഉപയോഗിക്കരുത്. പൂച്ചെടികള്‍, മരങ്ങള്‍, പുല്‍ത്തകിടികള്‍ എന്നിവക്കുള്ള കമ്പോസ്റ്റ് ആയി ഇവ ഉപയോഗിക്കാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍.ഡി.എ മുന്നേറ്റം; തൊട്ടു പിന്നാലെ ഇന്‍ഡ്യ 

National
  •  19 days ago
No Image

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു; ആദ്യ ലീഡ് ചേലക്കരയില്‍ എല്‍.ഡി.എഫ്, പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടില്‍ പ്രിയങ്ക കുതിപ്പ്

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  19 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  19 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago