എക്സാലോജിക്കിനെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി; കേന്ദ്രം നിലപാടറിയാക്കാത്തതില് അതൃപ്തി
എക്സാലോജിക്കിനെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി; കേന്ദ്രം നിലപാടറിയാക്കാത്തതില് അതൃപ്തി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് തടസമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. അതേസമയം, വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി വ്യക്തമാക്കി. ഫെബ്രുവരി 12 ന് കേസ് വീണ്ടും പരിഗണിക്കും.
വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്ക് സി.എം.ആര്.എല്‍. കമ്പനി ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന കണ്ടെത്തലില്‍ സീരിയസ് ഫ്രോണ്ട് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി.
കെ.എസ്.ഐ.ഡി.സി സി.എം.ആര്.എല്‍ എക്സാലോജിക്ക് ഇടപാടിനെക്കുറിച്ച് കേന്ദ്രകമ്പനികാര്യമന്ത്രാലയം അന്വേഷണം നടത്തിവരുന്നതായി കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ ഉത്തരവ് കോടതിയില്‍ ഹാജരാക്കി. ഇതിന് പിന്നാലെയാണ് എസ്.എഫ്.ഐ.ഒ. അന്വേഷണത്തില്‍ നിലപാട് വ്യക്തമാക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."