HOME
DETAILS

ചിന്നക്കനാലില്‍ ഒരിഞ്ചു ഭൂമി പോലും കൈയ്യേറിയിട്ടില്ല; കൈവശമുള്ളത് അധ്വാനിച്ചു വാങ്ങിയ ഭൂമി: മാത്യു കുഴല്‍നാടന്‍

  
backup
January 24 2024 | 08:01 AM

mathew-kuzhalnadan-says-not-acquired-more-land-than-bought

ചിന്നക്കനാലില്‍ ഒരിഞ്ചു ഭൂമി പോലും കൈയ്യേറിയിട്ടില്ല; കൈവശമുള്ളത് അധ്വാനിച്ചു വാങ്ങിയ ഭൂമി: മാത്യു കുഴല്‍നാടന്‍

ഇടുക്കി: അനധികൃതമായി ഒരിഞ്ചു ഭൂമി പോലും തന്റെ കൈവശമില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടന്‍. കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് ഭൂമിയില്‍ 50 സെന്റ് പുറമ്പോക്ക് ഭൂമിയുണ്ടെന്ന റവന്യൂവകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കുഴല്‍നാടന്റെ പ്രതികരണം.

'വസ്തു വാങ്ങിയതിന് ശേഷം ഒരിഞ്ചു ഭൂമി പോലും അധികമായി കൈവശപ്പെടുത്തുകയോ മതില്‍ കെട്ടി എടുക്കുകയോ ചെയ്തിട്ടില്ല. ആ ഭൂമിക്ക് മതിലേ ഇല്ല. ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതിനെയാണോ മതില്‍ കെട്ടി എടുത്തെന്ന് പറയുന്നതെന്ന് അറിയില്ല. 50സെന്റ് അല്ല,? 50ഏക്കര്‍ പിടിച്ചെടുക്കുമെന്ന് പറഞ്ഞാലും കടുക് മണിയോളം പിന്നോട്ടു പോകില്ല. ഇങ്ങനെ ഭീഷണിപ്പെടുത്തി മുതലില്‍ കൈവച്ചാല്‍ പിന്നോട്ടു പോകുമെന്ന ധാരണയുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണയാണ്. എത്ര തളര്‍ത്താന്‍ നോക്കിയാലും പിന്നോട്ടില്ല.' കുഴല്‍നാടന്‍ പറഞ്ഞു.

ആരില്‍ നിന്നെങ്കിലും തട്ടിപ്പറിച്ചും കൈക്കൂലി വാങ്ങിയും ഉണ്ടാക്കിയെടുത്ത സമ്പത്തല്ല. പൂര്‍വികരായി തങ്ങള്‍ കര്‍ഷകരാണ്. ഇതെല്ലാം അധ്വാനിച്ച് ഉണ്ടാക്കിയതാണ്. കര്‍ഷകന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ശ്രമിക്കരുത്. നിയമപരമായ ഏതു നടപടിയോടും സഹകരിക്കുമെന്ന് ആദ്യമേ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.വാങ്ങിയ സ്ഥലം അളന്നു നോക്കിയിട്ടില്ല. വാങ്ങിയതില്‍ കൂടുതലായി ഒന്നും അതിലേക്കു ചേര്‍ത്തിട്ടുമില്ല. സര്‍ക്കാരിന്റെ നിജസ്ഥിതി സര്‍ട്ടിഫിക്ക?റ്റടക്കം വാങ്ങിയ ശേഷമാണ് സ്ഥലം വാങ്ങിയതെന്നും കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍.ഡി.എ മുന്നേറ്റം; തൊട്ടു പിന്നാലെ ഇന്‍ഡ്യ 

National
  •  21 days ago
No Image

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു; ആദ്യ ലീഡ് ചേലക്കരയില്‍ എല്‍.ഡി.എഫ്, പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടില്‍ പ്രിയങ്ക കുതിപ്പ്

Kerala
  •  21 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  21 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  21 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago