കൂട്ടിയിടി ഒഴിവാക്കാന്‍ വാഹനം ബ്രേക്ക് ചെയ്തു; വാഹനാപകടത്തില്‍ മമത ബാനര്‍ജിക്ക് പരുക്ക്
വാഹനാപകടത്തില്‍ മമത ബാനര്‍ജിക്ക് പരുക്ക്
ന്യൂഡല്‍ഹി:വാഹനാപകടത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പരുക്ക്. മമത ബാനര്‍ജി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം മറ്റൊരു വാഹനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ ബ്രേക്ക് ചെയ്തപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. കൊല്‍ക്കത്തയിലേക്ക് വരുമ്പോഴാണ് സംഭവം.
വാഹനത്തിന്റെ മുന്‍ സീറ്റിലാണ് മമത ഇരുന്നിരുന്നത്. അപകടത്തില്‍ വാഹനത്തില്‍ മമതയുടെ തലയിടിക്കുകയായിരുന്നു. നെറ്റിയിലും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. അതേസമയം, മമതയുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് വിവരം.
ബര്‍ധമാനില്‍ നടന്ന അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം സംസ്ഥാന തലസ്ഥാനമായ കൊല്‍ക്കത്തയിലേക്ക് മടങ്ങുകയായിരുന്നു മമത ബാനര്‍ജി. പരിപാടി കഴിഞ്ഞ് ഹെലികോപ്റ്ററില്‍ മടങ്ങാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര റോഡ് മാര്‍ഗമാക്കി. ഇതിനിടയിലാണ് അപകടമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."