വാഹനാപകടത്തിൽ ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെട്ടു
വാഹനാപകടത്തിൽ ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെട്ടു
ചെന്നൈ: ശ്രീലങ്കയിൽ വാഹനാപകടത്തിൽ മന്ത്രിയും സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെട്ടു. ജലവിഭവമന്ത്രി സനത് നിഷാന്ത (48) ആണ് മരിച്ചത്. പുലർച്ചെ കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. മന്ത്രിയുടെ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു.
അപകടത്തിൽ രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇന്ന് പുലർച്ചെ കണ്ടനയ്ക്ക് സമീപം കടുനായകെ എക്‌സ്‌പ്രസ് വേയിലുണ്ടായ അപകടത്തിൽ മരിച്ചു. കടുനായകയിൽ നിന്ന് കൊളംബോ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് അതേ ദിശയിൽ വന്ന കണ്ടെയ്‌നർ വാഹനവുമായി കൂട്ടിയിടിച്ച ശേഷം റോഡിന്റെ സുരക്ഷാ വേലിയിൽ ഇടിക്കുകയായിരുന്നു.
ജീപ്പിൽ യാത്ര ചെയ്തിരുന്ന സംസ്ഥാന മന്ത്രി സനത് നിശാന്ത, അദ്ദേഹത്തിന്റെ സെക്യൂരിറ്റി ഓഫീസറായിരുന്ന പോലീസ് കോൺസ്റ്റബിൾ ജയക്കൊടി എന്നിവർ മരിക്കുകയും ജീപ്പ് ഡ്രൈവർ എന്നിവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ടന പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."