സമസ്ത, എസ്കെഎസ്എസ്എഫ് സമ്മേളനങ്ങൾ: സഊദിയിൽ നിന്ന് പ്രതിനിധികൾ എത്തും
റിയാദ്: ഈ മാസം 28 നു ബംഗളുരുവിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക ഉദ്ഘാടന മഹാ സമ്മേളനത്തിലും ഫെബ്രുവരി 2,3,4 തിയ്യതികളിൽ കോഴിക്കോട് നടക്കുന്ന എസ് കെ എസ് എസ് എഫ് മുപ്പത്തിയഞ്ചാം വാർഷികത്തിലും സഊദിയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
സഊദിയിൽ സമ്മേളന പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി നടന്നു വരികയാണ്. സെൻട്രൽ കമ്മിറ്റികളുടെ കീഴിൽ ഐക്യ ദാർഢ്യ സമ്മേളനങ്ങളും മറ്റു പ്രചാരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളന പരിപാടികളുടെ ലൈവ് സംപ്രേക്ഷണവും സെൻട്രൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചുട്ടുണ്ട്.
എസ് കെ എസ് എസ് എഫ് മുപ്പത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി നാലിനു രാവിലെ ഒമ്പതിന് നടക്കുന്ന പ്രവാസി സമ്മേളനത്തിൽ നാട്ടിലുള്ള സഊദി പ്രവാസികളും മറ്റു ജിസിസി പ്രവാസികളും സംബന്ധിക്കണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദറൂസി മേലാറ്റൂർ, ജനറൽ സിക്രട്ടറി റാഫി ഹുദവി, ട്രഷറർ ഇബ്രാഹിം ഓമശേരി എന്നിവർ അഭ്യർത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."