രാത്രി ഏറെവൈകിയാണോ ഉറക്കം ? നിങ്ങളെ ഈ അപകടങ്ങള്‍ കാത്തിരിക്കുന്നു..
രാത്രി ഏറെവൈകിയാണോ ഉറക്കം ? നിങ്ങളെ ഈ അപകടങ്ങള്‍ കാത്തിരിക്കുന്നു..
ഒരു വ്യക്തി ദിവസം കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണമെന്നാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശുപാര്‍ശ ചെയ്യുന്നത്. ആറു മണിക്കൂര്‍ എങ്കിലും ഉറങ്ങിയില്ലെങ്കില്‍ അത് ശരീരത്തെ സാരമായി തന്നെ ബാധിക്കുന്നു.
എന്നാല്‍ ഒരാള്‍ എത്ര നേരം ഉറങ്ങിയെന്നത് മാത്രമല്ല, എപ്പോള്‍ ഉറങ്ങാന്‍ കിടക്കുമെന്നതും പ്രധാനമാണ.് രാത്രി വൈകി കിടക്കുന്നവരെ കാത്തിരിക്കുന്നത് ശാരീരികവും മാനസികവുമായ നിരവധി പ്രശ്‌നങ്ങളാണെന്ന് പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.
മൊബൈല്‍ ഫോണ്‍ ഉപയോഗം ഭൂരിഭാഗം പേരുടെയും ജീവിതശൈലിയില്‍ മാറ്റം വരുത്തി. കൂടുതല്‍ സമയം സമൂഹമാധ്യമങ്ങളില്‍ ചെലവഴിക്കുന്നവരാണ് പലരും. കരള്‍ മുതല്‍ തലച്ചോര്‍ വരെയുള്ള ആന്തരികാവയവങ്ങള്‍ക്കുള്ള വിശ്രമ സമയമാണ് ഉറക്കം.
മൊബൈലിലും മറ്റും സമയം ചെലവഴിച്ച് അര്‍ദ്ധരാത്രിക്ക് ശേഷം ഉറക്കം പതിവാക്കുന്നവര്‍ക്ക് അടിക്കടിയുള്ള മൂഡ് മാറ്റം, ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതവണ്ണം, ഹൃദ്രോഗം,വൃക്കരോഗം, പ്രമേഹം, പക്ഷാഘാതം എന്നിവയെല്ലാം കാത്തിരിക്കുന്നു
ദിവസം ഏഴു മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നവര്‍ക്ക് പ്രതിരോധ ശേഷി ഉയര്‍ന്നതായിരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. മാനസിക ആരോഗ്യ മെച്ചപ്പെടുത്താനും ഓര്‍മശക്തിക്കുമെല്ലാം ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്.
മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം കൂടാതെ, മദ്യം, മധുരം, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോഗവും ഉറക്കം വൈകിക്കുന്നതിന്റെ പ്രധാന കാരണങ്ങളാണ്.
എന്നും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍, ലാപ്‌ടോപ്, ടാബ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം മാറ്റി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്.
ഉറക്കത്തിനു മുന്‍പ് അമിതമായ ആഹാരം ഒഴിവാക്കുക, പതിവായി വ്യായാമം ചെയ്യുക, നന്നായി വെളളം കുടിക്കുക. ഇവയെല്ലാം പെട്ടെന്നുളള ഉറക്കത്തിനു സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."