ഗവര്‍ണര്‍ സഭയെ അവഹേളിച്ചു; നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനമില്ല: വി.ഡി സതീശന്‍
ഗവര്‍ണര്‍ സഭയെ അവഹേളിച്ചു; നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനമില്ല: വി.ഡി സതീശന്‍
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം പൂര്‍ണ്ണമായി വായിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങിയതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നയപ്രഖ്യാപന പ്രസംഗം നടത്താന്‍ ഭരണഘടനാപരമായി ബാധ്യതയുള്ള ഗവര്‍ണര്‍ നിയമസഭയില്‍ വന്ന് അവസാന ഖണ്ഡികമാത്രം വായിച്ചുപോയത് നിയമസഭയോടുള്ള അവഹേളനമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കുറേക്കാലമായി നടക്കുന്ന രാഷ്ട്രീയനാടകത്തിന്റെ പരിതാപകരമായ അന്ത്യമാണ് ഇന്ന് നിയമസഭയില്‍ നടന്നതെന്നും സതീശന്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ തയാറാക്കിക്കൊടുത്ത നയപ്രഖ്യാപനത്തില്‍ ഒരു കാര്യവുമില്ല. അതില്‍ കാര്യമായി ഒരു കേന്ദ്ര വിമര്‍ശനവുമില്ല. കേരളീയത്തിനെക്കുറിച്ചും നവകേരള സദസിനെക്കുറിച്ചുമാണ് പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇരുട്ടിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."