'മോദിക്ക് മാര്‍ഗ് ദര്‍ശന്‍ മണ്ഡലില്‍ പോകാന്‍ സമയമായി' വിമര്‍ശനവുമായി വീണ്ടും സുബ്രഹ്മണ്യന്‍ സ്വാമി
'മോദിക്ക് മാര്‍ഗ് ദര്‍ശന്‍ മണ്ഡലില്‍ പൊകാന്‍ സമയമായി' വിമര്‍ശനവുമായി വീണ്ടും സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി വീണ്ടും. എക്‌സ് പ്ലാറ്റ്‌പോം വഴിയാണ് ആക്രമണം.
ചൈനീസ് നാവിക കപ്പലിന് നങ്കൂരമിടാന്‍ മാലദ്വീപ് അനുവാദം നല്‍കിയ വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് സുബ്രമണ്യന്‍ സ്വാമിയുടെ പോസ്റ്റ്. മാലദ്വീപിന്റെ നടപടി ഇന്ത്യയെ പരിഹസിക്കലാണെന്നു പറഞ്ഞ അദ്ദേഹം, 2020 മുതല്‍ ലഡാക്കില്‍ ചൈന 4042 ചതുരശ്ര കിലോമീറ്റര്‍ കൈയേറിയിട്ടും ഒരു എതിര്‍പ്പുപോലും ഉയര്‍ത്തിയില്ലെന്ന് സ്വാമി പറഞ്ഞു. നിസ്സഹായനായ ഒട്ടകത്തെപ്പോലെ കരഞ്ഞുനടക്കുന്ന മോദി 'ആരും വന്നിട്ടില്ല' എന്നു പറയുകയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
മോദിക്ക് 'മാര്‍ഗദര്‍ശക് മണ്ഡലി'ലേക്ക് പോകാനുള്ള സമയമായെന്നും അദ്ദേഹം പരിഹസിക്കുന്നു.
Maldives govt has allowed China’s naval ship to dock which is an insult to India by tiny island. China can grab 4042 sq kms of Ladakh since 2020, and all that Modi can do is bleat like a helpless camel and say “koi aaya nahin”. Time for Modi to go to Marg Darshan Mandal.
— Subramanian Swamy (@Swamy39) January 24, 2024
പാര്‍ട്ടിയില്‍നിന്ന് ഒതുക്കാനായി നേരത്തേ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, അടല്‍ ബിഹാരി വാജ്‌പേയി എന്നിവരെ പാര്‍ട്ടിയുടെ മാര്‍ഗദര്‍ശക് മണ്ഡല്‍ (ഉപദേശക സമിതി) അംഗങ്ങളാക്കി തെരഞ്ഞെടുത്തിരുന്നു. മാര്‍ഗദര്‍ശക് മണ്ഡല്‍ അംഗങ്ങള്‍ക്ക് പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഒരു പങ്കുമില്ല. മോദിയും അമിത് ഷായും ബി.ജെ.പിയുടെ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് സീനിയര്‍ നേതാക്കളെ ഉപദേശകരാക്കി ഒതുക്കിയത്. ഇത് പരാമര്‍ശിച്ചാണ് സ്വാമിയുടെ പരിഹാസം.
അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടന ദിവസവും അദ്ദേഹം മോദിയെ കടന്നാക്രമിച്ചിരുന്നു. വ്യക്തി ജീവിതത്തില്‍, പ്രത്യേകിച്ച് ഭാര്യയോടുള്ള പെരുമാറ്റത്തില്‍ രാമനെ പിന്തുടരാത്തയാളാണ് മോദിയെന്നായിരുന്നു കുറ്റപ്പെടുത്തല്‍. കഴിഞ്ഞ പത്തുവര്‍ഷമായി രാമരാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിലല്ല മോദി പ്രവര്‍ത്തിക്കുന്നതെന്നും സ്വാമി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."