പത്താം ക്ലാസുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി; യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് അടക്കം വിവിധ പോസ്റ്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
പത്താം ക്ലാസുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി; യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് അടക്കം വിവിധ പോസ്റ്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഹിന്ദു കോളജ്- യൂണിവേഴ്‌സിറ്റി ഓഫ് ഡല്‍ഹിയിലേക്ക് ജോലിയവസരം. ലാബ് അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ്, ലബോറട്ടറി അറ്റന്‍ഡന്റ്, ലൈബ്രറി അറ്റന്‍ഡന്റ് തസ്തികകളിലേക്കാണ് പുതിയ നിയമനം നടക്കുന്നത്. മിനിമം പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി ആകെ 48 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഫെബ്രുവരി 09 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
ഹിന്ദു കോളജ്, യൂണിവേഴ്‌സിറ്റി ഓഫ് ഡല്‍ഹിയില്‍ അസിസ്റ്റന്റ് നിയമനങ്ങള്‍.
ലാബ് അസിസ്റ്റന്റ് (ബോട്ടണി)- 01, ലാബ് അസിസ്റ്റന്റ് (കെമിസ്ട്രി)- 03, ലാബ് അസിസ്റ്റന്റ് (ഫിസിക്‌സ്)- 04, ലാബ് അസിസ്റ്റന്റ് (ഫിസിക്‌സ്)- 01, ജൂനിയര്‍ അസിസ്റ്റന്റ്- 03, ലബോറട്ടറി അറ്റന്‍ഡന്റ്- 33, ലൈബ്രറി അറ്റന്‍ഡന്റ് 03 എന്നിങ്ങനെ ആകെ 48 ഒഴിവുകളാണുള്ളത്.
പ്രായപരിധി
ലാബ് അസിസ്റ്റന്റ് (ബോട്ടണി) (കെമിസ്ട്രി) (ഫിസിക്‌സ്) (സുവോളജി), ലബോറട്ടറി അറ്റന്‍ഡന്റ്, ലൈബ്രറി അറ്റന്‍ഡന്റ്
പോസ്റ്റുകളിലേക്ക് 30 വയസ് വരെയാണ് പ്രായപരിധി.
ജൂനിയര്‍ അസിസ്റ്റന്റ് പോസ്റ്റിലേക്ക് 27 വയസ് വരെ പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാം.
ഒബിസി, എസ്.സി-എസ്.ടി, പിഡബ്ല്യൂഡി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
യോഗ്യത
ലാബ് അസിസ്റ്റന്റ് (ബോട്ടണി) (കെമിസ്ട്രി) (ഫിസിക്‌സ്) (സുവോളജി)
സീനിയര്‍ സെക്കണ്ടറി (10+2)/ സയന്‍സ് വിഷയത്തില്‍ തത്തുല്ല്യ പരീക്ഷ പാസായിരിക്കണം. പ്രസ്തുത വിഷയത്തില്‍ ബിരുദം പൂര്‍ത്തിയാക്കണം.
ജൂനിയര്‍ അസിസ്റ്റന്റ്
പ്ലസ് ടു പാസായിരിക്കണം. ഇംഗ്ലീഷില്‍ 35 W/m, ഹിന്ദിയില്‍ 30 W/m കമ്പ്യൂട്ടര്‍ ടൈപ്പിങ് അറിഞ്ഞിരിക്കണം.
ലബോറട്ടറി അറ്റന്‍ഡന്റ്
സയന്‍സ് വിഷയങ്ങളോടെ പത്താം തരം പാസായിരിക്കണം/ അല്ലെങ്കില്‍ തത്തുല്ല്യം.
ലൈബ്രറി അറ്റന്‍ഡന്റ്
പത്താം ക്ലാസ് പാസായിരിക്കണം. ലൈബ്രറി സയന്‍സ്/ ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സിലെ സര്‍ട്ടിഫിക്കറ്റ്.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഹിന്ദു കോളജിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫീസില്ലാതെ അപേക്ഷിക്കാം. അതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രദ്ദിക്കുക.
അപേക്ഷ നല്‍കുന്നതിനായി https://hinducollege.ac.in/non-teach.aspx# സന്ദര്‍ശിക്കുക.
ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."