ജില്ലയില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു
കൊല്ലം: എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുതകുന്ന വികസനം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് എല്ലാവരും പരിശ്രമിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.
കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ ദേശീയ പതാകയുയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷേമപ്രവര്‍ത്തനങ്ങളിലും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിലും ജനാധിപത്യത്തിന് പോറല്‍പോലുമേല്‍ക്കാതെ സംരക്ഷിക്കുന്നതിലും രാജ്യത്തിനുതന്നെ മാതൃകയാണ് കേരളമെന്നും. അഴിമതിരഹിത ജനാധിപത്യത്തിലൂടെയുള്ള വികസനമാണ് സര്‍ക്കാരിന്റെ സ്വപ്നമെന്നും മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യദിന പരേഡ് പരിശോധിച്ച മന്ത്രി അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡലുകളും പരേഡിലെ പ്ലാറ്റൂണുകള്‍ക്കുളള ഉപഹാരങ്ങളും സായുധസേനാപതാകദിന നിധിയിലേക്ക് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച സ്ഥാപനങ്ങള്‍ക്കുളള പുരസ്‌കാരങ്ങളും വിതരണം ചെയ്തു.
ജില്ലാ സായുധ സേനാ ക്യാമ്പിലെ പൊലിസ് ഇന്‍സ്‌പെക്ടര്‍ എ രാജുവിന്റെ നേതൃത്വത്തിലാണ് പൊലിസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്റ് റസ്‌ക്യൂ, സ്റ്റുഡന്റ് പൊലിസ്, എന്‍.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ജൂണിയര്‍ റെഡ്‌സ്‌ക്രോസ്, സ്റ്റുഡന്റ് പൊലിസ് ബാന്‍ഡ്, സ്‌കൂള്‍ ബാന്‍ഡ് സംഘങ്ങള്‍ എന്നീ പ്ലറ്റൂണുകള്‍ അണിനിരന്നത്.
കൊട്ടാരക്കര ഡെപ്യൂട്ടി സൂപ്രണ്ട്, പി കൃഷ്ണകുമാര്‍, കൊല്ലം ഈസ്റ്റ് സി.ഐ എസ് മഞ്ജുലാല്‍, ജില്ലാ സായുധ പൊലിസ് ക്യാംപിലെ എസ്.ഐ എം ശിവരാജന്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ എ.എസ്.ഐ ജി. ഹരിഹരന്‍ എന്നിവര്‍ക്കാണ് വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലിസ് മെഡലുകള്‍ സമ്മാനിച്ചത്.
സ്വാതന്ത്യ സമര സേനാനികളെ മേയര്‍ വി രാജേന്ദ്രബാബു ആദരിച്ചു. കൊല്ലം ബാലിക മറിയം സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ഡിസ്‌പ്ലേയും വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ചേര്‍ന്നവതരിപ്പിച്ച ദേശഭക്തിഗാനവും സ്വാതന്ത്ര്യദിനാഘോഷത്തിന് മാറ്റുകൂട്ടി.
സായുധ സേനാ പതാകദിന ഫണ്ടണ്‍് സമഹാരണത്തില്‍ വിദ്യാഭ്യാസേതര സ്ഥാപന വിഭാഗത്തില്‍ ചവറ കെ എം എം എലിനാണ് പുരസ്‌കാരം ലഭിച്ചത്. വിദ്യാഭ്യാസ സ്ഥാപന വിഭാഗത്തില്‍ കൊല്ലം വിമലഹൃദയ ഹയര്‍ സെക്കന്ററി സ്‌കൂളും അഞ്ചല്‍ വെസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളും പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളും യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എം നൗഷാദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍, സിറ്റി പൊലിസ് കമ്മീഷണര്‍ സതീഷ് ബിനോ, റൂറല്‍ എസ്.പി അജിതാ ബീഗം, അസിസ്റ്റന്റ് കലക്ടര്‍ ആശാ അജിത്ത്, മുന്‍ മന്ത്രി സി.വി പത്മരാജന്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഐ അബ്ദുല്‍സലാം, ആര്‍.ഡി.ഒ വി രാജചന്ദ്രന്‍, ഡെപ്യൂട്ടി കലകടര്‍മാരായ കെ.ടി വര്‍ഗീസ് പണിക്കര്‍, ആര്‍.പി മഹാദേവകുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യസാംസ്‌കാരികരാഷ്ട്രീയനേതാക്കള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊല്ലം: കോണ്‍ഗ്രസ്,യൂത്തു കോണ്‍ഗ്രസ് കടപ്പാക്കട മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പുന്നത്താനം ജങ്ഷനില്‍ ഡി.സി.സി അംഗം ഡി.സ്യമന്തഭദ്രന്‍ പാതാക ഉയര്‍ത്തി.കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍സെക്രട്ടറി ഉളിയക്കോവില്‍ രാജേഷ് അധ്യക്ഷനായി. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജെ മുരളീധരന്‍നായര്‍,ഉളിയക്കോവില്‍ ഉല്ലാസ്,ലൈജു ഗോപിനാഥ്,ഉളിയക്കോവില്‍ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ദീപശിഖാ പ്രയാണം
കരുനാഗപ്പള്ളി: കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മഹിതഭൂമി എന്നുമെന്റെ മാതൃഭാരതം എന്ന സന്ദേശവുമായി സ്വാതന്ത്ര്യ സ്മൃതി ജ്വാല ദീപശിഖാപ്രയാണം സംഘടിപ്പിച്ചു.
ജവാന്‍ ആര്‍ രതീവിന്റെ സ്മൃതി മണ്ഡപത്തില്‍ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ശ്രീകുമാര്‍ പ്രയാണം ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് രതീവിന്റെ കുടുംബാംഗങ്ങള്‍ ദീപശിഖ കൈമാറി. തുടര്‍ന്ന് 12 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം യാത്ര കരുനാഗപ്പള്ളി ടൗണില്‍ സമാപിച്ചു. നഗരസഭാ കൗണ്‍സിലര്‍ ശക്തികുമാര്‍ ദീപശിഖ ഏറ്റുവാങ്ങി. കൗണ്‍സില്‍ കരുനാഗപ്പള്ളി താലൂക്ക് ചെയര്‍മാന്‍ രമേശ്.പി, ജില്ലാ സംരക്ഷണ ഓഫീസര്‍ ദീപക്, കെ.എസ്.പുരം സുധീര്‍, എന്‍.രാജു, സിദ്ദീഖ് മംഗലശ്ശേരി, കെ.ജയകുമാര്‍, ബെറ്റ്‌സണ്‍, അനസ് എം.സാദിഖ്, ഗൗരി.എസ്.കുമാര്‍, ആദിത്യ സന്തോഷ്, പ്രിയദര്‍ശന്‍, ജി.എസ്.പ്രസൂണ്‍, ടി.എസ്.മുരളീധരന്‍, ശ്രീലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്‌കേറ്റിങ് റാലി
കൊല്ലം: സ്വാതന്ത്ര്യദിന സന്ദേശമുണര്‍ത്തി കൊല്ലം റോളര്‍ സ്‌കേറ്റിങ് ക്ലബ് സ്‌കേറ്റിങ് ് റാലി നടത്തി.
ഇന്നലെ രാവിലെ എട്ടോടെ ആശ്രാമം ഹോക്കിസ്റ്റേഡിയത്തിന് മുന്നില്‍ അഡ്വ. പോള്‍ ആന്റണി ദേശീയ പതാക സ്‌കേറ്റിങ് താരത്തിന് കൈമാറി. ദൂരദര്‍ശന്‍ സ്‌പോര്‍ട്‌സ് കമന്റെറും ക്ലബ് സെക്രട്ടറിയുമായ പി.ആര്‍ ബാലഗോപാല്‍ സ്വാഗതം പറഞ്ഞു. ദേശീയ പതാകയുമായി കുരുന്നുകളടക്കമുള്ള ജില്ലാ സംസ്ഥാന താരങ്ങള്‍ റാലിയില്‍ പങ്കെടുത്തു.
കൊല്ലം: കേരള മുസ് ലിം ജമാഅത്ത് ഫെഡറേഷന്റെ നേതൃത്വത്തില്‍ സ്വതന്ത്ര്യദിന സന്ദേശ റാലി നടത്തി. രാവിലെ 10ന് ചിന്നക്കടയില്‍ നിന്നാരംഭിച്ച റാലി താലൂക്ക് ഓഫിസ് ജങ്ഷനില്‍ സമാപിച്ചു.
കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, അഡ്വ. കെ.പി. മുഹമ്മദ്, കെ.പി. അബൂബക്കര്‍ ഹസ്രത്ത്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എം.എ. സമദ്, ആസാദ് റഹിം, തേവലക്കര അലിയാര് കുഞ്ഞ് മൗലവി, എം.എ. അസീസ്, പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, എ.കെ. ഉമര്‍ മൗലവി, അമീന്‍ മൗലവി, കോയക്കുട്ടി മൗലവി, സാദിഖ് മൗലവി, കാരാളി ഇ.കെ. സുലൈമാന്‍ ദാരിമി, എം. അബ്ദുല്‍ ഹക്കീം മൗലവി, അഡ്വ. നൗഷാദ്, ഡോ. അബ്ദുല്‍ മജീദ് ലബ്ബ, മേക്കോണ്‍ അബ്ദുല്‍ അസീസ്, പുനലൂര്‍ അബ്ദുല്‍ റഷീദ്, പുനലൂര്‍ റഹീം എന്നിവര്‍ നേതൃത്വം നല്‍കി.
കൊട്ടിയം: കൊട്ടിയം മഹല്‍ മുസ് ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സ്വാതന്ത്രിദിനാഘോഷം നടന്നു. ജമാഅത്ത് പ്രസിഡന്റ് ബ്രൈറ്റ് മുഹ്‌സിന്‍ അധ്യക്ഷനായി. ഇമാം വടക്കുംതല ഷാജഹാന്‍ മന്നാനി ഉദ്ഘാടനം ചെയ്തു. ഡി.കെ.ജെ.എം സെന്‍ട്രല്‍ കൗണ്‍സിലര്‍ കൊട്ടിയം എ.ജെ സ്വാദിഖ് മൗലവി പ്രാര്‍ഥന നിര്‍വ്വഹിച്ചു. വര്‍ക്കിംഗ് സെക്രട്ടറി നിസാം പള്ളികിഴക്കതില്‍, സെക്രട്ടറി അഡ്വ. ഹിലാല്‍ മേത്തര്‍, ബിജുഖാന്‍ കൊട്ടായില്‍, ഷിഹാബുദ്ദീന്‍ മിസ്ബാഹി, നിയാസ് ഫാളിലി സംസാരിച്ചു.
കുണ്ടറ: യൂത്ത് കോണ്‍ഗ്രസ് അസംബ്ലിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജര്‍മിയാസ് പതാക ഉയര്‍ത്തി. അസംബ്ലി പ്രസിഡന്റ് രാഹുല്‍ രാജഗോപാല്‍ ജനറല്‍ സെക്രട്ടറിമാരായ കൊച്ചക്കാതില്‍ താഹിര്‍, ഷെഫീക്ക് ചെന്താപ്പൂര്‍, ജ്യോതിഷ്, എം.എസ് വിശാല്‍, കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡന്റ് ഫൈസല്‍ കുളപ്പാടം, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റുമാരായ പ്രദീപ് മാത്യൂ, അനീഷ് പടപ്പക്കര, ടി.പി ദിപുലാല്‍, ആഷിഖ് ബൈജു എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."