പ്രതികൂല സാഹചര്യത്തിലും രാജ്യം മുന്നേറി; രാഷ്ട്രപതി ദ്രൗപദി മുര്‍മു
ന്യൂഡല്‍ഹി: പ്രതികൂല സാഹചര്യത്തിലും രാജ്യം മുന്നേറിയെന്ന് റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യം പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ഓരോ പൗരന്റെയും പ്രയത്നം അനിവാര്യമാണ്. അയോധ്യയിലെ പ്രാണപ്രതിഷ്ഠയും രാഷ്ട്രപതി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തിന്റെ പ്രതീകമാണ് രാമക്ഷേത്രമെന്നും ദ്രൗപദി മുര്‍മു പറഞ്ഞു.
വനിതാ സംവരണ ബില്‍ ഉള്‍പ്പടെ സര്‍ക്കാര്‍ നേട്ടങ്ങളും രാഷ്ട്രപതി വിവരിച്ചു. സ്വാതന്ത്ര്യത്തിന്റെ നൂറു വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍ രാജ്യം വികസിതമായിരിക്കണം. കായിക മേഖലയില്‍ രാജ്യം മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
അതേസമയം, രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെയും റോഡ് ഷോ നടന്നു. ജെയ്പൂരില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ ഹവാ മഹലില്‍ അവസാനിച്ചു. റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായാണ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയിലെത്തിയത്.
പ്രതികൂല സാഹചര്യത്തിലും രാജ്യം മുന്നേറി; രാഷ്ട്രപതി ദ്രൗപദി മുര്‍മു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."