കുട്ടിയുടെ മാല മോഷ്ടിച്ച പാചകക്കാരന്‍ പിടിയില്‍
കുട്ടനാട്: വീട്ടില്‍ പാചകത്തിന് എത്തിയ ആള്‍ കുട്ടിയുടെ മാല മോഷ്ടിച്ച് കടന്നയാളെ മണിക്കൂറുകള്‍ക്കകം എടത്വ പോലീസ് പിടികൂടി. നിരണം കള്ളിയ്ക്കല്‍ പടിഞ്ഞാറേതില്‍ അബ്ദുല്‍ സലാം (ഷിബു-42) ആണ് പിടിയിലായത്. തലവടി പരുമൂട്ടില്‍ ആന്റണിയുടെ വീട്ടില്‍ ഇന്നലെ നടന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ ആഘോഷത്തിന്റെ ഭാഗമായി പാചകത്തിന് എത്തിയതായിരുന്നു ഷിബു. ആന്റണിയുടെ മകള്‍ എലന ഡയനിംഗ് ഹാളിലെ മേശപുറത്ത് ഊരിവച്ച നാലരപവന്റെ മാല കാണാതായതിനെ തുടര്‍ന്ന് എടത്വ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എടത്വ പ്രിന്‍സിപ്പല്‍ എസ്.ഐ. എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി സംശയമുള്ളവരെ ചോദ്യം ചെയ്യുകയും ഷിബു കുറ്റം സമ്മതിക്കുകയുമായിരുന്നു. ഷിബുവിന്റെ വീടിന് സമീപത്തായി റോഡ് സൈഡില്‍ അടയാളം വച്ച ശേഷം കുഴിച്ചിട്ടിരുന്ന സ്വര്‍ണ്ണം ഇന്നലെ 3.30 ന് പോലീസ് കണ്ടെടുത്തു. സീനിയര്‍ സി.പി.ഒ. മാരായ ജയചന്ദ്രന്‍, പ്രേംജിത്ത്, നൈനാന്‍ എന്നിവര്‍ എസ്.ഐ.ക്കൊപ്പമുണ്ടായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."