HOME
DETAILS

'നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' രാജ്യത്തിന് ഇന്ന് 75ാം റിപ്പബ്ലിക് ദിനം

  
backup
January 26 2024 | 01:01 AM

republic-day-celebraion-news

'നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' രാജ്യത്തിന് ഇന്ന് 75ാം റിപ്പബ്ലിക് ദിനം

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും യാതൊരു ഭേദഭാവവുമില്ലാതെ തുല്യത ഉറപ്പു നല്‍കുന്ന 'നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' ഉറക്കെ ഉദ്‌ഘോഷിക്കുന്ന ഇന്ത്യന്‍ ഭരണഘടനക്ക് ഇന്ന് 75ാം പിറന്നാള്‍.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണാണ് റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി. ഡല്‍ഹി കര്‍ത്തവ്യപഥില്‍ നടക്കുന്ന റിപ്പബ്ലിക് പരേഡിന് സാക്ഷ്യം വഹിക്കാന്‍ 77,000 പേരെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ വിപുലമായ ഒരുക്കങ്ങളാണ് റിപ്പബ്ലിക് ദിനത്തിനായി ഡല്‍ഹിയില്‍ നടത്തിയിരിക്കുന്നത്.

ചടങ്ങിലേക്ക് വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കും ക്ഷണമുണ്ട്. കനത്ത സുരക്ഷയാണ് ചടങ്ങുകളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് നടപ്പാക്കുന്ന ട്രാഫിക് ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഡല്‍ഹി പൊലിസ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ചടങ്ങുകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നഗരത്തിലെ ഗതാഗത നിയന്ത്രണം ലഘൂകരിക്കാന്‍ കഴിയുമെന്നാണ് ഡല്‍ഹി പൊലിസ് കരുതുന്നത്. ഡല്‍ഹി പൊലിസിന് പുറമെ സൈനിക അര്‍ധ സൈനിക വിഭാഗങ്ങളെയും ഡല്‍ഹിയില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഇന്ന് രാവിലെ 8.30-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍.സി.സി, സ്‌കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്‍സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയും ചെയ്യും. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇന്ത്യന്‍ വ്യോമസേന ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തും. പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിക്കും. ഗവര്‍ണറോടൊപ്പം മന്ത്രി വി. ശിവന്‍കുട്ടിയും തിരുവനന്തപുരത്തെ ചടങ്ങില്‍ പങ്കെടുക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓരോ മന്ത്രിമാര്‍ വീതം അഭിവാദ്യം സ്വീകരിക്കും. ഒമ്പതരയോടെ നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറും രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പതാക ഉയര്‍ത്തും. പത്തരയോടെ കെ.പി.സി.സി ആസ്ഥാനത്ത് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും പതാക ഉയര്‍ത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  9 days ago
No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  9 days ago
No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  9 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  9 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  9 days ago
No Image

സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ്, വന്‍ ഗതാഗതക്കുരുക്ക്

Kerala
  •  9 days ago
No Image

2025 ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബൂദബിയില്‍

uae
  •  9 days ago
No Image

പരിപ്പുവടയും കട്ടന്‍ചായയുമില്ല; പുതിയ പേരില്‍ ഈ മാസം ആത്മകഥ പ്രസിദ്ധീകരിക്കും: ഇ.പി ജയരാജന്‍ 

Kerala
  •  9 days ago
No Image

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം; പ്രോബ-3 വിക്ഷേപണം വിജയം

National
  •  9 days ago
No Image

ഗസ്സയിലെ വെടിനിര്‍ത്തല്‍; ഖത്തറിന്റെ നേതൃത്വത്തില്‍ ഉടന്‍ മധ്യസ്ഥത പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

qatar
  •  9 days ago