സമ്മാനപ്പൊതികളുമായി അവരെത്തി ആശുപത്രിക്കിടക്കയിലെ കുരുന്നുകളെ കാണാന്‍; ഖത്തറില്‍ ചികിതസയില്‍ കഴിയുന്ന പ്രിയപ്പെട്ടവരെ സന്ദര്‍ശിച്ച് ഫലസ്തീന്‍ ഫുട്ബാള്‍ ടീം
സമ്മാനപ്പൊതികളുമായി അവരെത്തി ആശുപത്രിക്കിടക്കയിലെ കുരുന്നുകളെ കാണാന്‍; ഖത്തറില്‍ ചികിതസയില്‍ കഴിയുന്ന നാട്ടുകാരെ സന്ദര്‍ശിച്ച് ഫലസ്തീന്‍ ഫുട്ബാള്‍ ടീം
ദോഹ: കൈനിറയെ സമ്മാനപ്പൊതികളുമായി അവരെത്തി. നോവില്‍ നീറുമ്പോഴും പോരാട്ട വീര്യം കൈവിടാത്ത പ്രിയപ്പെട്ടവരോട് കാല്‍പ്പന്തു കളി വേദിയിലെ പോരാട്ടക്കഥകള്‍ പങ്കുവെക്കാന്‍. നഷ്ടങ്ങളുടെ വലിയ സങ്കടങ്ങള്‍ ഉള്ളില്‍ പേറുന്ന കുരുന്നു മക്കള്‍ക്ക് പിരിശത്തിന്റെ സമ്മാനപ്പൊതികള്‍ കൈമാറാന്‍. ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ പരുക്കേറ്റ് ഖത്തറില്‍ ചികിത്സയില്‍ കഴിയുന്ന ഫലസ്തീനികളെ ഫലസ്തീന്‍ ദേശീയ ഫുട്ബാള്‍ ടീം സന്ദര്‍ശിച്ചു. തലക്കു മീതെ സദാസമയം മരണം വര്‍ഷിച്ചു കൊണ്ടിരിക്കുന്ന ഉപരോധങ്ങളുടെ വേലിക്കെട്ടില്‍ ശ്വാസം മുട്ടുന്ന ഒരു ജനതക്ക് ഏത് നോവിലും നിറഞ്ഞ് ചിരിക്കാവുന്ന സന്തോഷങ്ങള്‍ സമ്മാനിച്ച പ്രിയ നായകരെ അവര്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.
ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറിലേക്ക് ഫലസ്തീന്‍ യോഗ്യത നേടിയതിന്റെ സന്തോഷങ്ങള്‍ക്കിടയിലാണ് ബുധനാഴ്ച അവരെ തേടി രാജ്യത്തിന്റെ നായകര്‍ എത്തുന്നത്. ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ഖത്തറില്‍ ചികിത്സയില്‍ കഴിയുന്ന ഫലസ്തീനികള്‍ക്കിടയിലേക്ക് സമ്മാനങ്ങളും ആശ്വാസ വാക്കുകളുമായാണ് ദേശീയ ടീം അംഗങ്ങളെത്തിയത്.
ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ ആരംഭിച്ച ആക്രമണങ്ങളില്‍ പരിക്കേറ്റ 1500ഓളം പേര്‍ക്കാണ് ഖത്തറില്‍ ചികിത്സ നല്‍കുന്നത്. കുട്ടികളും സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെ ചികിത്സയില്‍ കഴിയുന്ന ഫലസ്തീനികള്‍ക്കിടയിലേക്കാണ് ദേശീയ ടീമിന്റെ ജഴ്‌സികള്‍ സമ്മാനവുമായി താരങ്ങളും പരിശീലകരും ടീം മാനേജ്‌മെന്റുമെല്ലാമെത്തിയത്. ആശുപത്രി കിടക്കയില്‍ കഴിയുന്നവരുമായി കുശലാന്വേഷണങ്ങള്‍ നടത്തിയ താരങ്ങള്‍ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞും ആശ്വാസം പകര്‍ന്നു.
'ജനങ്ങള്‍ക്കും ഭൂമിക്കുമെതിരായ അധിനിവേശ സേനയുടെ ആക്രമണങ്ങള്‍ നമ്മുടെ ശക്തിയെ തകര്‍ക്കില്ല. അധിനിവേശ സേനയുടെ ക്രൂരതയെ നേരിടാനുള്ള വീര്യവും ദൃഢനിശ്ചയവും നമുക്ക് ഓരോ ദിവസവും വര്‍ധിക്കും' -പ്രിയപ്പെട്ടവരെ സന്ദര്‍ശിച്ചുകൊണ്ട് താരങ്ങള്‍ പറഞ്ഞു.
രോഗികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഫലസ്തീന്‍ ഫുട്ബാള്‍ അസോസിയേഷന്‍ സമൂഹ മാധ്യമ പേജുകളില്‍ പങ്കുവെച്ചു. പരിക്കേറ്റ ഫലസ്തീനികളെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഖത്തറിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കുന്നത്.
ഇവര്‍ക്കായി ആശുപത്രികളില്‍ ഏഷ്യന്‍ കപ്പ് മത്സരങ്ങളുടെ തത്സമയ പ്രദര്‍ശനത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
നാട്ടിലെ യുദ്ധ സാഹചര്യങ്ങള്‍ക്കിടയിലും പ്രിയപ്പെട്ടവരുടെ മരണവാര്‍ത്തകള്‍ക്കിടയിലും കളിക്കാനിറങ്ങി വിജയക്കുതിപ്പ് നടത്തുന്ന ഫലസ്തീന്‍ ടീമിന്റെ പ്രകടനം ഇതിനകം തന്നെ ലോക മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു.
ഗ്രൂപ് 'സി'യില്‍ ആദ്യ മത്സരത്തില്‍ ഇറാനോട് തോറ്റ ശേഷം (41), യു.എ.ഇയെ സമനില പിടിച്ചും (11), ഹോങ്കോങ്ങിനെ 3-0ത്തിന് തരിപ്പണമാക്കിയും ഫലസ്തീന്‍ മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒന്നാമതായാണ് ഏഷ്യന്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം പിടിച്ചത്. ഇതാദ്യമായാണ് ഫലസ്തീന്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ ഇടം നേടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."