ബിഹാറില്‍ നിതീഷ് കുമാര്‍ ബിജെപി പിന്തുണയോടെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്
നിതീഷ് കുമാര്‍ ബിജെപി പിന്തുണയോടെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി. ബി.ജെ.പി. പിന്തുണയില്‍ ബിഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്.
ജനുവരി 28ന് നിതീഷ് കുമാര്‍ നടത്താനിരുന്ന പരിപാടികളെല്ലാം മാറ്റിവെച്ചിട്ടുണ്ട്. ബി.ജെ.പി. നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഡല്‍ഹിയിലെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, കേന്ദ്ര ആഭന്തരമന്ത്രി ജെ.പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ബിഹാറില്‍ മാറ്റം ഉറപ്പാണെന്ന് ബി.ജെ.പി എം.എല്‍.എ ഗ്യാനേന്ദ്ര സിങ് പറഞ്ഞു. മാറ്റത്തിന് നിതീഷ് കുമാര്‍ തയ്യാറാണ്. ബി.ജെ.പിയും ചര്‍ച്ച നടത്തി തീരുമാനമെടുത്തിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ ശരിയാകുമെന്ന് ഗ്യാനേന്ദ്ര സിങ് പറഞ്ഞു.
അതേസമയം നിതീഷിന്റെ കൂറുമാറ്റം ഇന്‍ഡ്യ മുന്നണിക്ക് കനത്ത തിരിച്ചടിയാണ്. സര്‍ക്കാറിനെ നിലനിര്‍ത്താന്‍ ആര്.ജെ.ഡിയും തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. നിതീഷിനെ അനുനയിപ്പിക്കാന്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ രംഗത്തിറക്കി ഇന്‍ഡ്യ മുന്നണി ശ്രമം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."