യുഎസ് - ബ്രിട്ടൻ ആക്രമണത്തിൽ തിരിച്ചടി; ബ്രിട്ടീഷ് എണ്ണക്കപ്പലിന് നേരെ ഹൂതികളുടെ ആക്രമണം
യുഎസ് - ബ്രിട്ടൻ ആക്രമണത്തിൽ തിരിച്ചടി; ബ്രിട്ടീഷ് എണ്ണക്കപ്പലിന് നേരെ ഹൂതികളുടെ ആക്രമണം
സൻആ: യുഎസ് - ബ്രിട്ടൻ ആക്രമണത്തിൽ തിരിച്ചടി തുടർന്ന് ഹൂതികൾ. ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെയാണ് ഒടുവിൽ ഹൂതി ആക്രമണം ഉണ്ടായിരിക്കുന്നത്. ഏദൻ ഉൾക്കടലിൽ വെച്ചായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായി.
മാർലിൻ ലുവാണ്ട എന്ന കപ്പലിനു നേർക്കാണ് ഹൂതികൾ ആക്രമണം നടത്തിയത്. കപ്പലിനു നേർക്ക് മിസൈലുകൾ തൊടുത്തതായി ഹൂതി വക്താവ് യഹിയ സറിയ പ്രസ്താവനയിൽ പറഞ്ഞു. ബ്രിട്ടനും അമേരിക്കയും കഴിഞ്ഞ ദിവസം ഹൂതി കേന്ദ്രങ്ങൾക്കുനേരെ ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ബ്രിട്ടീഷ് കപ്പലിനു നേർക്ക് ഹൂതികൾ മിസൈൽ ആക്രമണം നടത്തിയത്.
ബ്രിട്ടനും അമേരിക്കയും എട്ടോളം ഹൂതി കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയിരുന്നത്. രണ്ടാഴ്ച മുമ്പ് യെമനിലെ 70ഓളം ഹൂതി കേന്ദ്രങ്ങൾക്ക് നേരെയും ഇരു രാജ്യങ്ങളും സംയുക്തമായി ആക്രമിച്ചിരുന്നു. യുഎസിനും ബ്രിട്ടനും ഓസ്ട്രേലിയ, കാനഡ, ബഹറൈൻ, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."