ഗവർണർക്കെതിരെ എസ്.എഫ്.ഐ കരിങ്കൊടി; കാറിൽ നിന്നിറങ്ങി റോഡിൽ കസേരയിട്ട് കുത്തിയിരുന്ന് ഗവർണർ, പൊലിസിന് ശകാരം
ഗവർണർക്കെതിരെ എസ്.എഫ്.ഐ കരിങ്കൊടി; കാറിൽ നിന്നിറങ്ങി റോഡിൽ കസേരയിട്ട് കുത്തിയിരുന്ന് ഗവർണർ, പൊലിസിന് ശകാരം
കൊല്ലം: കൊല്ലം നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയതിന് പിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറുന്നത്. പ്രതിഷേധിച്ച എസ്.എഫ്.ഐ നേതാക്കളെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാണ് ഗവർണറുടെ ആവശ്യം. എസ്.എഫ്.ഐ പ്രതിഷേധം കണ്ട ഗവർണർ നിന്ന് പുറത്തിറങ്ങുകയായിരുന്നു. പിന്നീട് സുരക്ഷാ ചുമതലയുള്ള പൊലിസിന് നേരെ ശകാരവുമായെത്തി.
കാറിൽ തിരിച്ച് കയറാതെ പ്രതിഷേധിച്ച ഗവർണർ, എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുക്കാതെ തിരിച്ചുപോവില്ലെന്ന് പറഞ്ഞു. റോഡിൽ കസേരയിട്ട് ഗവർണർ ഇരുന്നതോടെ സ്ഥലത്ത് നാടകീയ രംഗങ്ങളാണ് നടക്കുന്നത്. പൊലിസ് നിയമലംഘകരെ സംരക്ഷിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. കരിങ്കൊടി മുഖ്യമന്ത്രിക്കെതിരെ ആണെകിൽ ഇതാണോ സ്ഥിതിയെന്നും ഗവർണർ പൊലിസിനോട് ചോദിച്ചു.
ഗവർണറെ അനുനയിപ്പിക്കാൻ പൊലിസ് ശ്രമം നടത്തുന്നുണ്ടെങ്കിലും ഗവർണർ വഴങ്ങാതെ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."