'വണ്ടിയുടെ ആര്‍.സി ബുക്ക് നോക്കാന്‍ മന്ത്രിക്കാവുമോ?'സ്വകാര്യ വാഹനത്തില്‍ അഭിവാദ്യം സ്വീകരിച്ച സംഭവത്തില്‍ ആരോപണം തള്ളി മന്ത്രി റിയാസ്
'വണ്ടിയുടെ ആര്‍.സി ബുക്ക് നോക്കാന്‍ മന്ത്രിക്കാവുമോ?'സ്വകാര്യ വാഹനത്തില്‍ അഭിവാദ്യം സ്വീകരിച്ച സംഭവത്തില്‍ ആരോപണം തള്ളി മന്ത്രി റിയാസ്
കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിയില്‍ അഭിവാദ്യം സ്വീകരിക്കുന്നതിന് കരാറുകാരന്റെ വാഹനത്തില്‍ കയറിയതിനെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ മറുപടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. വണ്ടിയുടെ ആര്‍സി ബുക്ക് പരിശോധിക്കേണ്ടത് മന്ത്രിയാണോയെന്ന് അദ്ദേഹം ചോദിച്ചു. പരേഡില്‍ ഉപയോഗിക്കുന്ന വാഹനത്തില്‍ മന്ത്രിയുടെ റോള്‍ എന്താണ്?. അതൊരു അധോലോക രാജാവിന്റെ വണ്ടി ആയാല്‍ പോലും മന്ത്രിയുടെ ഉത്തരവാദിത്തം ആവുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് കലക്ടറോടും ജില്ലാ പൊലിസ് മേധാവിയോടും ചോദിച്ചിട്ടുണ്ടെന്നും ചിലരുടെ ചോര കുടിക്കാനാണ് ഇങ്ങനെ വാര്‍ത്തകള്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
അഭിവാദ്യം സ്വീകരിക്കാന്‍ പൊലിസ് വാഹനം ഉപയോഗിക്കണം എന്നിരിക്കെ കോഴിക്കോട് വെസ്റ്റ് ഹില്‍ വിക്രം മൈതാനിയില്‍ നടന്ന ചടങ്ങില്‍ ഒരു സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വാഹനത്തില്‍ മന്ത്രി അഭിവാദ്യം സ്വീകരിച്ചതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. മാവൂരിലെ കൈരളി കണ്‍സ്ട്രക്ഷന്റെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. മാവൂര്‍ സ്വദേശി വിപിന്‍ ദാസന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. കരാര്‍ കമ്പനിയുടെ പേര് ദേശീയ പതാക ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു.
അതേസമയം, കോഴിക്കോട്ട് തുറന്ന ജീപ്പ് ഇല്ലാതിരുന്നതിനാലാണ് സ്വകാര്യ വാഹനം ഉപയോഗിക്കേണ്ടി വന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."