HOME
DETAILS
MAL
അവയവദാന കോണ്‍ഗ്രസിന് ദുബൈയില്‍ തുടക്കം; 8,000ത്തിലധികം വിദഗ്ധര്‍
backup
January 27 2024 | 21:01 PM
ദുബൈ: നേരിട്ടും വിദൂരമായും 8,000ത്തലധികം വിദഗ്ധരെയും പരിണിത പ്രജ്ഞരെയും ഒരുമിച്ച് കൊണ്ടുവരുന്ന യുഎഇ അവയവദാന, ട്രാന്‍സ്‌ളാന്റേഷന്‍ കോണ്‍ഗ്രസ് 2024 ദുബൈയില്‍ ആരംഭിച്ചു. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം, ആരോഗ്യ വകുപ്പ് അബുദാബി, ദുബൈ ഹെല്‍ത്ത് അഥോറിറ്റി (ഡിഎച്ച്എ) എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടി ജനുവരി 30 വരെ തുടരും.
വിവിധ ആരോഗ്യ അധികാരികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ ആരോഗ്യ സംരക്ഷണ മേഖല എന്നിവയില്‍ നിന്നുള്ള പ്രതിനിധികളും ലോകമെമ്പാടുമുള്ള മറ്റ് പങ്കാളികളും സമ്മേളനത്തിലുടനീളം സംബന്ധിക്കും.
നാല് ദിവസത്തെ ശാസ്ത്രീയ സെഷനുകളില്‍, വിട്ടുമാറാത്ത അസുഖങ്ങള്‍ മൂലം അവയവങ്ങളുടെ പ്രവര്‍ത്തനം പരാജയത്തിലായത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളും സംവിധാനങ്ങളും വിലയിരുത്തും. മനുഷ്യാരോഗ്യത്തില്‍ അവയവദാനത്തിന്റെ പങ്ക്, വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള നൂതന തന്ത്രങ്ങള്‍, അവയവമാറ്റ ശസ്ത്രക്രിയയുടെ ഫലങ്ങള്‍, അവ എങ്ങനെ സംഭാവന ചെയ്യുന്നു എന്നിവ ഉള്‍പ്പെടെ അവയവദാനത്തിന്റെയും മാറ്റിവയ്ക്കലിന്റെയും വിവിധ വശങ്ങള്‍ പ്രഭാഷകര്‍ പരിശോധിക്കും. സ്വീകര്‍ത്താക്കളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതാണ് അവയവദാനം.
വിട്ടുമാറാത്ത രോഗങ്ങളുടെ ഭാരം കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങളും കോണ്‍ഫറന്‍സ് പരിശോധിക്കും. അവയവ ദാനം, ട്രാന്‍സ്പ്‌ളാന്‍േറേഷന്‍ മേഖലകളിലെ വിദ്യാഭ്യാസത്തിന്റെയും ശേഷി വര്‍ധിപ്പിക്കുന്നതിന്റെയും പ്രാധാന്യവും ഈ ഡൊമെയ്‌നിലെ പ്രാദേശിക, അന്തര്‍ദേശീയ സഹകരണവും ചര്‍ച്ച ചെയ്യും.

ഹയാത്ത് പ്രോഗ്രാം
ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവയവങ്ങളും ടിഷ്യുകളും ദാനം ചെയ്യാനും മ ാറ്റിവയ്ക്കാനുമുള്ള ദേശീയ പരിപാടിയായ 'ഹയാത്തി'ന്റെ നേട്ടങ്ങളിലേക്ക് കോണ്‍ഗ്രസ് വെളിച്ചം വീശും. 'ഹയാത്ത്' അതിന്റെ ശ്രദ്ധേയമായ പ്രകടനത്തിന് ഇതിനകം അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്. അവയവ ദാനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ചതും അതിവേഗം വളരുന്നതുമായ പ്രോഗ്രാമായി ഹയാത്ത് മാറിക്കഴിഞ്ഞിട്ടുണ്ട്.
ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ഓര്‍ഗന്‍ ഡൊണേഷന്‍ ആന്‍ഡ് പ്രൊക്യുര്‍മെന്റ് (ഐസോഡിപി) കോണ്‍ഗ്രസിന്റെ അഭിപ്രായത്തില്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യുഎഇ ശ്രദ്ധേയമായ 41.7% വളര്‍ച്ച കൈവരിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ഒരു ദശലക്ഷം ജനസംഖ്യയില്‍ മരണാനന്തര ദാതാക്കളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ധനയാണ് ഈ അംഗീകാരത്തിന് കാരണം.
കൂടാതെ, സുസ്ഥിര മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുകയും ഗുണനിലവാരത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഗണ്യമായ സംഭാവന നല്‍കുകയും ചെയ്യുന്ന ഉദാത്തമായ മാനുഷിക ശ്രമമായി ഇതിനെ അംഗീകരിച്ചുകൊണ്ട് യുഎഇയിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമിടയില്‍ അവയവദാന സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതില്‍ കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങള്‍ സമ്മേളനം ഉയര്‍ത്തിക്കാട്ടും.
സാമൂഹിക ഐക്യദാര്‍ഢ്യവും സഹിഷ്ണുതയും പ്രകടിപ്പിക്കുന്ന 'ഹയാത്ത്' ശ്രദ്ധേയ വിജയമായി മാറിയിട്ടുണ്ട്. അവയവം മാറ്റിവയ്ക്കല്‍ ആവശ്യമുള്ള രോഗികള്‍ക്ക് പുതിയ ജീവിതത്തിനായി പ്രതീക്ഷ നല്‍കുന്നതിലും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനുള്ള അവകാശം വിനിയോഗിക്കാന്‍ ദാതാക്കളെ പ്രാപ്തരാക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിച്ചു. 52ലധികം വ്യത്യസ്ത ദേശീയതകള്‍ ഈ പ്രോഗ്രാമില്‍ പങ്കെടുക്കുകയും അതിന്റെ നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. രാജ്യത്തിന്റെ പ്രഗത്ഭമായ ആരോഗ്യ പരിരക്ഷാ സംവിധാനവും അതിന്റെ അത്യാധുനിക സാങ്കേതിക വിഭവങ്ങളും പ്രയോജനപ്പെടുത്തിയായിരുന്നു ഇത് സാധ്യമായത്.
അവയവദാനത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നു
സാമൂഹിക കാമ്പെയ്‌നുകളും അന്താരാഷ്ട്ര സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നതിലൂടെ സമൂഹത്തിനുള്ളില്‍ അവയവദാന സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ആരോഗ്യ മന്ത്രാലയം മറ്റ് ആരോഗ്യ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് മല്രയത്തിലെ സപ്പോര്‍ട്ട് സര്‍വീസസ് സെക്ടര്‍ ആക്ടിംഗ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അഹ്‌ലി ഊന്നിപ്പറഞ്ഞു. ക്യാന്‍സര്‍, ഹൃദ്രോഗം, പള്‍മണറി അസുഖങ്ങള്‍, സിറോസിസ്, കിഡ്‌നി തകരാര്‍ തുടങ്ങിയ ഗുരുതര അവസ്ഥകളാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് സുസ്ഥിര പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുവെന്നും അഹ്‌ലി കൂട്ടിച്ചേര്‍ത്തു,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."