ആലപ്പുഴ പ്രസ്സ് ക്ലബ്ബ് കുടുംബമേള സംഘടിപ്പിച്ചു
ആലപ്പുഴ : മലയാളഭാഷയുടെ പ്രചാരത്തിന് മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പരിശ്രമം ഉണ്ടാകണമെന്ന് പൊതുമരാമത്ത് - രജിസ്‌ട്രേഷന്‍ മന്ത്രി ജി.സുധാകരന്‍. ആലപ്പുഴ പ്രസ് ക്ലബ്ബിന്റെ കുടുംബമേള സോനാ റസിഡന്‍സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും സുന്ദരമായ ഭാഷയാണ് മലയാളം.മറ്റ് ഭാഷകള്‍ പഠിക്കേണ്ട എന്നല്ല, നമ്മുടെ നാടിന്റെ പൈതൃകം സംരക്ഷിക്കുവാന്‍ ഭാഷ കൂടുതല്‍ വളരേണ്ടത് ആവശ്യമാണ്. ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ടെങ്കിലും സമൂഹത്തില്‍ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള സ്ഥാനം ഏറെ പ്രധനപ്പെട്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എ.എം.ആരിഫ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് നമസ്‌തേ ആലപ്പുഴ സപ്ലിമെന്റ് പ്രകാശനം ചെയ്തു. ചടങ്ങില്‍ ശാന്തിഭവന്‍ മാനേജിങ് ട്രസ്റ്റി ബ്രദര്‍ മാത്യു ആല്‍ബിന്‍ ,ഗിന്നസ് ബുക്ക് ഓഫ് റേക്കോഡില്‍ ഇടം നേടിയ മജിഷ്യന്‍ മനു മങ്കൊമ്പ്, വിവിധ മാധ്യമ പുരസ്‌കാര ജേതാക്കളായ ബിമല്‍ തമ്പി, എസ്.ഡി. വേണുകുമാര്‍, സി.ബിജു. എം.എ.അനൂജ്, കണ്ണന്‍ നായര്‍, സജിത്ത് ബാബു, ബോണിജോസഫ് എന്നിവരെ മന്ത്രി അനുമോദിച്ചു. സ്ഥലംമാറിപോകുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അജോയിക്ക് യാത്രയയപ്പ് നല്‍കി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് വി.എസ്. ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെക്രട്ടറി ജി.ഹരികൃഷ്ണന്‍,ട്രഷറര്‍ ജി.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാകായിക കൗതുക മത്സരങ്ങള്‍, മനു മങ്കൊമ്പിന്റെ മാജിക്ക് ഷോ, പുന്നപ്ര മധുവിന്റെ ഹാസ്യപരിപാടി, ഗാനമേള എന്നിവ അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."