തെങ്കാശിയില്‍ വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ആറ് പേരും മരിച്ചു
തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; കാറിലുണ്ടായിരുന്ന ആറ് പേരും മരിച്ചു
തെങ്കാശി: തമിഴ്‌നാട് തെങ്കാശിയില്‍ വാഹനാപകടത്തില്‍ ആറു മരണം. പുളിയങ്കുടിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന പുളിയങ്കുടി സ്വദേശികളായ കാര്‍ത്തിക്, വേല്‍, മനോജ്, പോത്തിരാജ്, സുബ്രഹ്മണ്യന്‍, മനോഹരന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.
പുന്നയെക്കുളത്ത് പുലര്‍ച്ചെ നാല് മണിയോടെ കാര്‍ എതിരെ വന്ന സിമന്റ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്നവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 1630 വയസ്സിനിടയില്‍ പ്രായമുള്ളവരാണ് മരിച്ചതെന്നാണ് വിവരം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കുറ്റാലം വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു കാര്‍ യാത്രികര്‍. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."