HOME
DETAILS
MAL
പ്രതീക്ഷയേകി ബാഡ്മിന്റനില്‍ പി.വി സിന്ധു സെമിഫൈനലില്‍
backup
August 17 2016 | 02:08 AM
റിയോ ഡി ജനീറോ: ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയേകി ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു സെമിഫൈനലില്‍. ലോക രണ്ടാം നമ്പര്‍താരം ചൈനയുടെ വാങ് യിഹാനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ ജേതാവാണ് വാങ്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്‍റെ ജയം. സ്‌കോര്‍: 22-21, 20-19.
ആദ്യ സെറ്റില്‍ പിന്നിലായിരുന്ന സിന്ധു അധികം വൈകാതെ മുന്നിലെത്തി. ആദ്യ സെറ്റ് 22-20 ന് സ്വന്തമാക്കിയ സിന്ധു രണ്ടാം സെറ്റില്‍ പിന്നോട്ട് പോയി എന്നാല്‍ അവസാന സെറ്റില്‍ തിരച്ചുവന്ന സിന്ധു വിജയം കൈക്കലാക്കുകയായിരുന്നു.
ജാപ്പനീസ് താരങ്ങള്‍ തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ ജയിക്കുന്ന ആളാണ് സെമി ഫൈനലില്‍ സിന്ധുവിനെതിരെ മത്സരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."