HOME
DETAILS
MAL
ജിയോ 5G എയർ ഫൈബർ ജൂണിനുളളിൽ രാജ്യം മുഴുവൻ എത്തും
backup
January 28 2024 | 06:01 AM
ജിയോ 5G എയർ ഫൈബർ ജൂണിനുളളിൽ രാജ്യം മുഴുവൻ എത്തും
ടെലികോം ഭീമൻ റിലയൻസ് ജിയോയുടെ 5G ഫിക്സഡ് വയർലെസ് ആക്സസ് (FWA) സേവനമായ ജിയോ എയർ ഫൈബർ രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തുന്നു. ജൂണിനുള്ളിൽ രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. മികച്ച പ്രതികരണമാണ് സേവനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 90 ദശലക്ഷം ജിയോ വരിക്കാർ 5G നെറ്റ്‌വർക്കിലേക്ക് മാറിയിട്ടുണ്ട്.
ഈ വർഷം ആദ്യപകുതിയിൽ തന്നെ ഇന്ത്യ മുഴുവൻ എയർ ഫൈബർ ലഭ്യമാകും. ഇതിനകം 4,000 നഗരങ്ങളിലും പട്ടണങ്ങളിലും ജിയോ ഫൈബർ സേവനം ലഭ്യമാണ്. ജിയോ ട്രൂ 5G നെറ്റ്‌വർക്ക് ഇപ്പോൾ ജിയോയുടെ മൊബിലിറ്റി ഡാറ്റാ ട്രാഫിക്കിന്റെ നാലിലൊന്ന് വഹിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."