HOME
DETAILS

നയപ്രഖ്യാപനത്തില്‍ നന്ദിപ്രമേയ ചര്‍ച്ച ഇന്ന് മുതല്‍

  
backup
January 29 2024 | 04:01 AM

assembly-updates-debate-on-policy-announcement-today

നയപ്രഖ്യാപനത്തില്‍ നന്ദിപ്രമേയ ചര്‍ച്ച ഇന്ന് മുതല്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് നിയമസഭയില്‍ ഇന്ന് തുടക്കമാകും. 29, 30, 31 തീയതികളിലാണ് ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം ചര്‍ച്ച ചെയ്യുക. അതേസമയം, നയപ്രഖ്യാപനം പാടെ വെട്ടിക്കുറച്ച ഗവര്‍ണറുടെ നടപടിയെ സഭയില്‍ വിമര്‍ശിക്കാനാണ് ഭരണപക്ഷ നീക്കം.

25നായിരുന്നു സഭയില്‍ സര്‍ക്കാറിന്റെ നയപ്രഖ്യാപനം. എന്നാല്‍, നയപ്രഖ്യാപനം ഗവര്‍ണര്‍ വെറും ഒരു മിനിറ്റും 17 സെക്കന്‍ഡും മാത്രമായി ഒതുക്കുകയായിരുന്നു. ആമുഖമായി ഒരു വരിയും അവസാന ഒരു ഖണ്ഡികയും മാത്രമാണ് ഗവര്‍ണര്‍ വായിച്ചത്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ചുരുക്കിയുള്ള നയപ്രഖ്യാപനം.

ഗവര്‍ണര്‍ക്കെതിരെ സിപിഎം കഴിഞ്ഞദിവസം ശക്തമായ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. ഗവര്‍ണര്‍ പദവിയുടെ അന്തസ്സിന് ചേരാതെ, നിലവിട്ട് പെരുമാറുന്നതായി എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ക്ക് നയപ്രഖ്യാപനം വായിക്കാന്‍ സമയമില്ലെന്നും എന്നാല്‍ നടുറോഡില്‍ കുത്തിയിരിക്കാന്‍ സമയമുണ്ടെന്നുമാണ് കഴിഞ്ഞ ദിവസത്തെ ഗവര്‍ണറുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിമര്‍ശിച്ചത്.

അതേസമയം ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് ഒത്തുകളിയെന്നാകും പ്രതിപക്ഷം ആരോപിക്കുക. ചരിത്രത്തിലെ മോശം നയപ്രഖ്യാപനമാണെന്നും, സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നുമാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്. ധനകാര്യ സംബന്ധിയായ ചില കാര്യങ്ങള്‍ പറയുന്നതല്ലാതെ കേന്ദ്രത്തിനെതിരെ കാര്യമായ ഒരു വിമര്‍ശനവും നയപ്രഖ്യാപനത്തിലില്ല. തെരുവില്‍ പറയുന്നതൊക്കെ വെറുതെയാണെന്ന് വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി ജീവിക്കുന്നതു തന്നെ കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്ര ഏജന്‍സികളെയും ഭയന്നാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

മാര്‍ച്ച് 27 വരെ ആകെ 32 ദിവസമാണ് സഭ ചേരുന്നത്. ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി ആറു മുതല്‍ 11 വരെ സമ്മേളനമില്ല. ഫെബ്രുവരി 12 മുതല്‍ 14 വരെയാണ് ബജറ്റ് ചര്‍ച്ച. ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മ പരിശോധനക്കായി ഫെബ്രുവരി 15 മുതല്‍ 25 വരെ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേരും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 20 വരെ 13 ദിവസം ധനാഭ്യര്‍ഥന ചര്‍ച്ച നടക്കും. ഓര്‍ഡിനന്‍സിന് പകരമുള്ള 2024ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബില്‍, 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, 2024ലെ കേരള പഞ്ചായത്തീരാജ് (ഭേദഗതി) ബില്‍ എന്നിവ സഭ പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago