ലോകത്തിലെ ഏറ്റവും സമ്പന്നൻ ഇനി ഇലോൺ മസ്‌ക് അല്ല; ബെര്‍ണാഡ് അര്‍ണോ ഒന്നാം സ്ഥാനത്ത്, ഇന്ത്യക്കാരിൽ അംബാനി
ലോകത്തിലെ ഏറ്റവും സമ്പന്നൻ ഇനി ഇലോൺ മസ്‌ക് അല്ല; ബെര്‍ണാഡ് അര്‍ണോ ഒന്നാം സ്ഥാനത്ത്, ഇന്ത്യക്കാരിൽ അംബാനി
ലോകത്തെ അതിസമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനത്തിന് പുതിയ അവകാശിയായ ബെര്‍ണാഡ് അര്‍ണോ. ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനെ മറികടന്നാണ് ബെര്‍ണാഡ് അര്‍ണോ ഒന്നാമതെത്തിയത്. കഴിഞ്ഞ വാരം ടെസ്‌ലയുടെ ഓഹരികളിലുണ്ടായ തകര്‍ച്ചയാണ് ബെര്‍ണാഡിന് ഗുണകരമായത്. ലൂയി വട്ടോണ്‍, ഡിയോര്‍, ടിഫാനി തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ ഉടമകളായ ഫ്രഞ്ച് കമ്പനിയായ എല്‍.വി.എം.എച്ചിന്റെ സി.ഇ.ഒയും ചെയര്‍മാനുമാണ് ബെര്‍ണാഡ്.
നിലവില്‍ ബെര്‍ണാഡ് ആള്‍ട്ടിന്റെയും കുടുംബത്തിന്റെയും ആസ്തി 20,760 കോടി ഡോളറാണ്. ഇലോണ്‍ മസ്‌കിന്റേത് 20,470 കോടി ഡോളറും. 74 വയസ്സുള്ള അർനോൾട്ട് 2022 ഡിസംബറിൽ സമ്പത്തിൽ മസ്‌കിനെ മറികടന്നു. എന്നിരുന്നാലും, ആ വർഷം അവസാനത്തോടെ, ടെസ്‌ലയുടെയും സ്‌പേസ് എക്‌സിൻ്റെയും പ്രേരകശക്തിയായ മസ്‌ക്, ഫ്രഞ്ച് ആഡംബര വ്യവസായി അർനോൾട്ടിനെ മറികടന്ന് ആഗോളതലത്തിൽ ഏറ്റവും സമ്പന്നനായി തൻ്റെ സ്ഥാനം വീണ്ടെടുത്തു.
ആദ്യപത്തിൽ ഇടംപിടിച്ച ലോകത്തിലെ അതിസമ്പന്നർ
- ബെർണാഡ് അര്‍ണോ ($207.6 ബില്യൺ) എൽവിഎംഎച്ച്
- ഇലോൺ മസ്‌ക് ($204.7 ബില്യൺ) ടെസ്‌ല, സ്‌പേസ് എക്‌സ്
- ജെഫ് ബെസോസ് ($181.3 ബില്യൺ) ആമസോൺ
- ലാറി എല്ലിസൺ ($142.2 ബില്യൺ) ഒറാക്കിൾ
- മാർക്ക് സക്കർബർഗ് ($139.1 ബില്യൺ) ഫേസ്ബുക്ക്
- വാറൻ ബഫറ്റ് ($127.2 ബില്യൺ) ബെർക്ക്‌ഷയർ ഹാത്ത്‌വേ
- ലാറി പേജ് ($127.1 ബില്യൺ) ഗൂഗിൾ
- ബിൽ ഗേറ്റ്സ് ($122.9 ബില്യൺ) മൈക്രോസോഫ്റ്റ്
- സെർജി ബ്രിൻ ($121.7 ബില്യൺ) ഗൂഗിൾ
- സ്റ്റീവ് ബാൽമർ ($118.8 ബില്യൺ) മൈക്രോസോഫ്റ്റ്
അതേസമയം, ഫോബ്‌സ് പട്ടിക പ്രകാരം, ഇന്ത്യന്‍ ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനുമായ മുകേഷ് അംബാനി ലോക അതിസമ്പന്ന പട്ടികയില്‍ 11-ാം സ്ഥാനത്താണ്. 10,440 കോടി ഡോളറാണ് മുകേഷിന്റെ ആസ്തി. ഇന്ത്യൻ കോടീശ്വരിൽ ഒന്നാണ് സ്ഥാനത്ത് അംബാനി തന്നെയാണ്. അദാനി ഗ്രൂപ്പ് ഉടമയായ ഗൗതം അദാനി 7,570 കോടി ഡോളറിന്റെ ആസ്തിയുമായി 16-ാം സ്ഥാനത്തുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."