ടൈപ്പ് ചെയ്യാന്‍ മടിയാണോ?… വഴിയുണ്ട്, പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍
ടൈപ്പ് ചെയ്യാന്‍ മടിയാണോ?… വഴിയുണ്ട്,
ടൈപ്പ് ചെയ്യാന്‍ മടിയുള്ളവര്‍ക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. ശബ്ദം ഉപയോഗിച്ച് ജിമെയില്‍ സന്ദേശങ്ങള്‍ എഴുതാനാവുന്ന പുതിയ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ജിമെയില്‍. ഏറ്റവും ജനപ്രീതിയുളള ഇമെയില്‍ സേവനമാണ് ജിമെയില്‍. അതിലൊന്നാണ് 'ഹെല്‍പ്പ് മി റൈറ്റ്' എന്ന ഫീച്ചര്‍. ഈ സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് ജനറേറ്റീവ് എഐയുടെ സഹായത്തോടെ ഇമെയില്‍ സന്ദേശങ്ങള്‍ റെഡിയാക്കാനാകും.
ഗൂഗിള്‍ കീ ബോര്‍ഡിലെ മൈക്ക് ശബ്ദം ഉപയോഗിച്ച് ടൈപ്പ് ചെയ്യാനുള്ള സംവിധാനം ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഇതിന് സമാനമായാണ് ജിമെയിലിലെ ഫീച്ചര്‍ തയ്യാറാക്കിയിരിക്കുന്നത്. ഗൂഗിള്‍ കീബോര്‍ഡ് ഇല്ലെങ്കിലും ശബ്ദത്തിലൂടെ ടൈപ്പ് ചെയ്യാനാകും എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത.
പുതിയ ഫീച്ചര്‍ വരുന്നതോടെ മെയില്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ തന്നെ വോയ്സ് ടൈപ്പിങ് ഇന്റര്‍ഫെയ്സ് ഓട്ടോമാറ്റിക് ആയി ഓപ്പണാകും. വലിയ മൈക്ക് ബട്ടണ്‍ അതില്‍ തന്നെ കാണാനാകും. മൈക്കിലൂടെയാണ് ടൈപ്പ് ചെയ്യുന്നത് എങ്കില്‍ നിങ്ങള്‍ പറയുന്നതെല്ലാം ടെക്സ്റ്റ് ആക്കി മാറ്റാനുമാകും. ടൈപ്പ് ചെയ്ത് കഴിഞ്ഞാല്‍ 'ക്രിയേറ്റ്' ബട്ടന് ടാപ്പ് ചെയ്യണം. റെക്കോര്‍ഡിങ് ഇന്റര്‍ഫെയ്സ് ക്ലോസ് ചെയ്താല്‍ 'ഡ്രാഫ്റ്റ് ഇമെയില്‍ വിത്ത് വോയ്സ്' എന്ന ഓപ്ഷന് ഉണ്ടാകും. എല്ലാവര്ക്കും നിലവില്‍ ഈ ഫീച്ചര്‍ ഗൂഗിള്‍ ലഭ്യമാക്കുമോ എന്നതില്‍ വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."