ടാറ്റയുടെ പുത്തന്‍ ഇ.വി ഉടനെത്തുന്നു; മോഡലിന്റെ പെട്രോള്‍,ഡീസല്‍ വേരിയന്റ് പിന്നാലെയെത്തും
ഇന്ത്യന്‍ വാഹന മാര്‍ക്കറ്റിലെ അതികായന്‍ന്മാരാണ് ടാറ്റ മോട്ടോഴ്‌സ് എന്നതില്‍ ഒട്ടും തന്നെ സംശയിക്കേണ്ട കാര്യമില്ല. രാജ്യത്തെ ഇലക്ട്രിക്ക് മാര്‍ക്കറ്റിലേക്ക് കൂടുതല്‍ ശ്രദ്ധപുലര്‍ത്തുന്ന വാഹന ബ്രാന്‍ഡ് ഇപ്പോള്‍ കര്‍വ് എന്ന പേരില്‍ പുത്തന്‍ ഇ.വിയെ മാര്‍ക്കറ്റിലേക്ക് അവതരപ്പിക്കാനൊരുങ്ങുകയാണ്.പെട്രോള്‍, ഡീസല്‍ വേരിയന്റിലും പുറത്തിറങ്ങുമെന്ന് കരുതപ്പെടുന്ന വാഹനം ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ വികസിപ്പിച്ചെടുത്ത ആക്ടീവ് ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുറത്തിറങ്ങുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ടാറ്റ മോട്ടോഴ്‌സിന്റെ രഞ്ജന്‍ഗാവിലെ പ്ലാന്റിലായിരിക്കും കര്‍വ് ഇലക്ട്രിക് നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ട്. വരുന്ന ഏപ്രില്‍ മാസത്തോടെ വാഹനത്തിന്റെ ഉത്പാദനം കമ്പനി ആരംഭിച്ചേക്കും. ഇലക്ട്രിക്ക്-ഐസ് എഞ്ചിനില്‍ എത്തുന്ന വാഹനത്തിന്റെ വില്‍പ്പന പ്രതിവര്‍ഷം 48,000 യൂണിറ്റില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഏകദേശം 12,000 യൂണിറ്റുകളും കര്‍വ്വ് ഇ.വിയായിരിക്കും.
The wait is over.
— Tata Motors Cars (@TataMotors_Cars) April 6, 2022
Introducing Concept Curvv
A new typology vehicle crafted for the Indian roads with exhilarating performance and futuristic concept.
It is truly #DifferentByDesign.
To know more, https://t.co/rSN1nOLK6h #EvolveToElectric #TataCurvvEV pic.twitter.com/eX196dQTox
Content Highlights:Tata Curvv EV Details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."