ധാർമിക മൂല്യങ്ങൾ സംരക്ഷിക്കണം: ചാണ്ടി ഉമ്മൻ എംഎൽഎ
'എസ്‌കെഎസ്എസ്എഫ് പ്രവർത്തനങ്ങൾ ശ്‌ളാഘനീയം'.
ദുബൈ: കലുഷിതമായ ഇന്നത്തെ അന്തരീക്ഷത്തിൽ സമൂഹ മനസ്സിൽ സദാചാര മൂല്യങ്ങൾ ഏറ്റവും ശക്തമായി പ്രചരിപ്പിക്കേണ്ട അനിവാര്യതയുണ്ടെന്നും, ധാർമികതയുടെ സംരക്ഷണത്തിന് നാം ബദ്ധശ്രദ്ധരാവണമെന്നും ചാണ്ടി ഉമ്മൻ. എം.എൽ.എ ആയി തെരുഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി യുഎഇയിലെത്തിയ അദ്ദേഹം അൽഖൂസ് ഡുവെയിൽ സ്കൂളിൽ സംഘടിപ്പിച്ച എസ്കെഎസ്എസ്എഫ് നാഷണൽ സർഗലയത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
ഇന്ത്യൻ സമൂഹത്തിന്റെ, വിശേഷിച്ചും മലയാളികളുടെ മതേതര ജീവിതം ലോക മാതൃകയാണ്. നമ്മുടെ ഏവരുടെയും ജീവിതത്തിൽ മതേതര, ധാർമിക മൂല്യങ്ങൾ ശക്തമായതിനാലാണ് അത്തരമൊരു സാഹചര്യത്തിന്റെ നന്മ നമുക്ക് അനിഭവിക്കാനാകുന്നത്. ഒരു ക്രിസ്ത്യൻ സംഘടനാ പരിപാടിയിൽ സംബന്ധിച്ച ശേഷമാണ് താൻ എസ്‌കെഎസ്എസ്എഫ് വേദിയിൽ എത്തിയിരിക്കുന്നതെന്നും, ഇനി ഒരു എൻഎസ്എസ് സംഘടനാ പരിപാടിയിൽ പങ്കെടുക്കാൻ പോവുകയാണെന്നും ഇത്തരം ഒന്നിച്ചു കൂടാൻ സാധിക്കുന്ന സാഹചര്യമാണ് നാം എന്ത് വില കൊടുത്തും നിലനിർത്തേണ്ടതെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. എസ്‌കെഎസ്എസ്എഫിന്റെ മൂല്യാധിഷ്ഠിത പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."