ജോലിക്ക് ഭൂമി അഴിമതി കേസ്: ലാലു പ്രസാദ് യാദവിനെ 10 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു
ന്യുഡല്‍ഹി: ജോലിക്ക് പകരം കോഴയായി ഭൂമി വാങ്ങിയെന്ന കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒമ്പത് മണിക്കൂറാണ് ചോദ്യം ചെയ്തത്. പട്നയിലെ ഓഫീസിലായിരുന്നു മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍. കേസില്‍ തേജസ്വി യാദവിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇഡി ഡല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ, ലാലു പ്രസാദും കുടുംബവും ഇന്ത്യന്‍ റെയില്‍വേയില്‍ നിയമനം നടത്തിയതിന് പകരമായി ഭൂമി കൈപ്പറ്റിയെന്നാണ് കേസ്. മകന് തേജസ്വി യാദവിനോട് നാളെ ഹാജരാകാനും ഇഡി നിര്‍ദേശമുണ്ട്. ലാലു പ്രസാദ് യാദവിനെയും കുടുംബാംഗങ്ങളെയും ഇഡി നേരത്തേയും ചോദ്യം ചെയ്തിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഷ്ട്രീയ പകപോക്കല്‍ ആണെന്നാണ് ആര്‍ജെഡിയുടെ ആരോപണം.
അതേസമയം നിതീഷ് കുമാറിന്റെ അഭാവം പരിഹരിക്കാന്‍ ആര്‍എല്‍ഡി, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയിലെ ഒരു വിഭാഗം, വികാശീല്‍ ഇന്സാന് പാര്‍ട്ടി തുടങ്ങിയ കക്ഷികളുമായി ചര്‍ച്ച നടത്താനാണ് മഹാസഖ്യം നോക്കുന്നത്. ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുന്ന ആര്‍ജെഡിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കൂടിയാണ് ലാലുവിനും തേജസ്വിക്കുമെതിരായ ഇഡി നടപടിയെന്ന് പ്രതിപക്ഷം കരുതുന്നു.
ജോലിക്ക് ഭൂമി അഴിമതി കേസ്: ലാലു പ്രസാദ് യാദവിനെ 10 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."