HOME
DETAILS

ഡ്രൈവിങ്ങിനിടയില്‍ ഈ ശീലങ്ങള്‍ കടന്നുവരാറുണ്ടോ? ഉറക്കക്കുറവാകാം കാരണം?

  
backup
January 29 2024 | 16:01 PM

driving-with-windows-down-loud-music-may-signal-sleep-disorde

ഡ്രൈവ് ചെയ്യുമ്പോള്‍ നമ്മള്‍ ശ്രദ്ധ ചെലുത്തേണ്ട പല കാര്യങ്ങളുമുണ്ട്. അമിതമായ ക്ഷീണമോ ഉറക്കച്ചടവോ ഉള്ളപ്പോള്‍ ഡ്രൈവിങ്ങ് ഒഴിവാക്കുക എന്നതാണ് അതില്‍ പ്രധാനപ്പെട്ട കാര്യം. കാരണം ഇത്തരം സാഹചര്യങ്ങളിലെ ഡ്രൈവിങ്ങ് നമ്മുടേയും അതോടൊപ്പം റോഡിലൂടെ സഞ്ചരിക്കുന്ന മറ്റുള്ളവരുടേയും ജീവന്‍ അപകടത്തിലാക്കിയേക്കാം. എന്നാല്‍ നമുക്ക് ഉറക്കക്കുറവുണ്ടോ എന്ന കാര്യം ചില ലക്ഷണങ്ങളിലൂടെ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും എന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.


വാഹനം ഓടിക്കുന്നതിനിടയില്‍ വിന്‍ഡോകള്‍ താഴ്ത്തിവെക്കുന്നതും ചായയോ കാപ്പിയോ കുടിക്കണമെന്ന് തോന്നുന്നതും ഉച്ചത്തില്‍ പാട്ടുവെക്കുന്നതുമൊക്കെ ഉറക്കസംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്ന തകരാര്‍ മൂലമാകാം ഉറക്കച്ചടവ് തടയാനുള്ള ഒന്നിലധികം തന്ത്രങ്ങള്‍ തേടുന്നതെന്നാണ് ഇ.ആര്‍.ജെ. ഓപ്പണ്‍ റിസര്‍ച്ച് എന്ന ജേര്‍ണലില്‍ പറയുന്നത്.

മേല്‍ പറഞ്ഞ അസുഖമുള്ളവര്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണമെന്നും അതോടൊപ്പം തന്നെ ഡ്രൈവിങ്ങില്‍ നിന്നും കഴിവതും വിട്ട് നില്‍ക്കണമെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ ഉള്ളവര്‍ ഉച്ചത്തില്‍ കൂര്‍ക്കം വലിക്കുകയും ഉറക്കത്തിനിടയില്‍ ശ്വസനസംബന്ധമായ തകരാറുകള്‍ നേരിടുകയും ഇടയ്ക്കിടെ എഴുന്നേല്‍ക്കുകയും ചെയ്യും. അഞ്ചിലൊരാള്‍ എന്ന നിലയില്‍ ഈ പ്രശ്‌നം നേരിടുന്നുണ്ടെങ്കിലും പലരും തങ്ങള്‍ക്ക് അത്തരമൊരു പ്രശ്‌നമുണ്ടെന്ന് തിരിച്ചറിയുന്നില്ല.

റോഡപകടങ്ങളില്‍ അഞ്ചിലൊന്നും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മൂലമാണ് ഉണ്ടാകുന്നതെന്നുള്ള കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് സ്ലിപ് അനീമിയ എത്രത്തോളം പ്രശ്‌നമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കൂടാതെ ഇത്തരത്തില്‍ ഉറക്ക പ്രശ്‌നങ്ങളള്‍ നേരിടുന്നവര്‍ സ്വയംപാട്ടുപാടുകയോ വര്‍ത്തമാനം പറയുകയോ ചെയ്യുക, സീറ്റിന്റെ പൊസിഷന്‍ മാറ്റുക, ച്യൂയിംഗം ചവയ്ക്കുക ഭക്ഷണം കഴിക്കുക മുതലായ കാര്യങ്ങള്‍ ചെയ്യുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Content Highlights:Driving with windows down loud music may signal sleep disorder



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് കാണാതായ രണ്ട് ഹനുമാന്‍ കുരങ്ങുകളെ തിരികെയെത്തിച്ചു

Kerala
  •  2 months ago
No Image

യുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി

uae
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

സിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി 

Kerala
  •  2 months ago