ടോമിന് തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ ടോമിന് തച്ചങ്കരിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. കമ്മീഷണര്‍ നടപ്പാക്കുന്ന കാര്യങ്ങളില്‍ ഭൂരിഭാഗവും മന്ത്രി അറിയാതെ എന്നതിനാലും പല കാര്യങ്ങളിലും രണ്ടു പേരും അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്നാണ് മന്ത്രിയുടെ ഈ നടപടി.
അടുത്തിടെ ജന്മദിനാഘോഷം എല്ലാ ആര്.ഡി ഓഫിസുകളിലും നടത്തിയതിനും മന്ത്രി എതിരായിരുന്നു. ഇത് തെറ്റാണെന്ന് കാണിച്ചതിനെ തുടര്‍ന്ന് മന്ത്രി പങ്കെടുത്ത പരിപാടിയില്‍ തച്ചങ്കരി പരസ്യമായി ഖേദപ്രകടനം നടത്തിയിരുന്നു. ഇത്രയും നടന്ന സാഹചര്യത്തില്‍ തച്ചങ്കരിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തച്ചങ്കരിയുമായി ഇനി മുന്നോട്ടു പോകാനാവില്ലെന്നും അത് വകുപ്പിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുമെന്നും മന്ത്രി മുഖ്യമന്ത്രിയോട് പറഞ്ഞു. വിഷയത്തില്‍ വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
തച്ചങ്കരിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റമെന്ന് ഗതാഗതമന്ത്രി ആവശ്യപ്പട്ടിരുന്നു. അടുത്തിടെ ജന്മദിനാഘോഷം എല്ലാ ആര്.ഡി ഓഫിസുകളിലും നടത്തിയതിനും മന്ത്രി എതിരായിരുന്നു. ഇത് തെറ്റാണെന്ന് കാണിച്ചതിനെ തുടര്‍ന്ന് മന്ത്രി പങ്കെടുത്ത പരിപാടിയില്‍ തച്ചങ്കരി പരസ്യമായി ഖേദപ്രകടനം നടത്തിയിരുന്നു.
ഇത്രയും നടന്ന സാഹചര്യത്തില്‍ തച്ചങ്കരിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തച്ചങ്കരിയുമായി ഇനി മുന്നോട്ടു പോകാനാവില്ലെന്നും അത് വകുപ്പിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുമെന്നും മന്ത്രി മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."