സാമ്പത്തിക പ്രതിസന്ധി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും; അടിയന്തര പ്രമേയത്തിന് അനുമതി
സാമ്പത്തിക പ്രതിസന്ധി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും; അടിയന്തര പ്രമേയത്തിന് അനുമതി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും. ഒരു മണി മുതല്‍ മൂന്നുമണിവരെയാണ് പ്രത്യേക ചര്‍ച്ച.
കോണ്‍ഗ്രസില്‍ നിന്നുള്ള റോജി എം ജോണ്‍ ആണ് അടിയന്തരപ്രമേയം അവതരിപ്പിക്കുക. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് പ്രമേയ നോട്ടിസിന് അനുമതി നല്‍കിയത്. അടിയന്തര പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിന് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനകമ്മീഷന്‍ കേരളത്തോട് അവഗണന കാട്ടിയെന്ന് പറഞ്ഞതിനും നന്ദിയുണ്ടെന്ന് പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. ഈ സഭാസമ്മേളന കാലയളവിലെ ആദ്യ അടിയന്തരപ്രമേയ ചര്‍ച്ചയാണിത്.
ധനപ്രതിസന്ധി കാരണം ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനവും താളം തെറ്റിയിരിക്കുകയാണെന്ന് അടിയന്തര പ്രമേയ നോട്ടിസിന്റെ വിശദീകരണക്കുറിപ്പില്‍ പറയുന്നു. നികുതി ഭരണത്തിലെ കെടുകാര്യസ്ഥതയും ഐജിഎസ്ടി പിരിവ് കാര്യക്ഷമം അല്ലാത്തതും സ്വര്‍ണം, ബാര്‍ എന്നിവയില്‍നിന്ന് നികുതിപിരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതും അഴിമതിയും ധൂര്‍ത്തുമാണ് സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണങ്ങളെന്ന് നോട്ടിസില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."