മാതാപിതാക്കളും സഹോദരങ്ങളും ഔട്ട്; കുവൈത്ത് ഫാമിലി വിസയിൽ മാറ്റങ്ങൾ നടപ്പിലായി
മാതാപിതാക്കളും സഹോദരങ്ങളും ഔട്ട്; കുവൈത്ത് ഫാമിലി വിസയിൽ മാറ്റങ്ങൾ നടപ്പിലായി
കുവൈത്ത് സിറ്റി: മലയാളി പ്രവാസികൾക്ക് ഉൾപ്പെടെ തിരിച്ചടിയായി കുവൈത്തിന്റെ പുതുക്കിയ ഫാമിലി വിസ നിയമം. പുതുക്കിയ നിയമപ്രകാരം ജീവിത പങ്കാളി, 14 വയസ്സിനു താഴെയുള്ള മക്കൾ എന്നിവർക്കു മാത്രമാണ് ഫാമിലി വിസയിൽ കുവൈത്തിൽ പ്രവേശിക്കാൻ സാധിക്കൂ. ഇതോടെ ഫാമിലി വിസയിൽ നിന്ന് മാതാപിതാക്കളും സഹോദരങ്ങളും പുറത്തായി. പരിഷ്കരിച്ച വിസ നിയമം പ്രാബല്യത്തിലായതിന്റെ ആദ്യദിനത്തിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് കുവൈത്ത് അധികൃതർ.
ആദ്യദിനത്തിൽ 1165 അപേക്ഷകളാണ് അധികൃതർ തള്ളിയത്. ഇതിൽ ഏറെയും മാതാപിതാക്കളെ കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള അപേക്ഷകളായിരുന്നു. അപേക്ഷകൾ വരും ദിവസങ്ങളിൽ കൂടുതൽ തള്ളാനാണ് സാധ്യത. കുടുംബത്തെ കൊണ്ടുവരാമെന്നുള്ള പലരുടേയും മോഹം ഇതോടെ അവസാനിക്കും.
അതേസമയം, ഭാര്യയെയും മക്കളെയും കുവൈത്തിലേക്ക് കൊണ്ടുവരുന്നതിന് തടസമില്ല. വിവാഹ, ജനന, ബിരുദ സർട്ടിഫിക്കറ്റുകൾ, രാജ്യങ്ങളിലെ കുവൈത്ത് എംബസിയിൽ നിന്നും കുവൈത്തിലെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും അറ്റസ്റ്റ് ചെയ്ത രേഖകൾ എന്നിവയാണ് അപേക്ഷയോടൊപ്പം നൽകേണ്ടത്. ബിരുദവും 800 ദിനാർ ശമ്പളവും (ഏകദേശം 2,16000 രൂപ) ബിരുദത്തിനനുസരിച്ചുള്ള ജോലിയും ചെയ്യുന്ന വിദേശികൾക്കു മാത്രം ഫാമിലി വിസ നൽകിയാൽ മതി എന്നാണ് പുതിയ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."