രാജസ്ഥാനില്‍ ദലിത് വിദ്യാര്‍ഥിക്കു മേല്‍ ആള്‍ക്കൂട്ട ആക്രമണം; ക്രൂരമായി മര്‍ദ്ദിച്ചു, ദേഹത്ത് മൂത്രമൊഴിച്ചു
രാജസ്ഥാനില്‍ ദലിത് വിദ്യാര്‍ഥിക്കു മേല്‍ ആള്‍ക്കൂട്ട ആക്രമണം; ക്രൂരമായി മര്‍ദ്ദിച്ചു, ദേഹത്ത് മൂത്രമൊഴിച്ചു
അജ്മീര്‍: ദലിത് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. ദേഹത്ത് മൂത്രമൊഴിച്ച് ഒരുസംഘം ആളുകള്‍. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പതിനേഴുകാരനാണ് ആള്‍ക്കൂട്ടത്തിന്റെ ക്രൂരതക്കിരയായത്. പത്തോ പന്ത്രണ്ടോ യുവാക്കളുടെ സംഘമാണ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ പ്രതികള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ മാസം 26 നാണ് സംഭവം നടന്നത്. എന്നാല്‍ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു.
സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലിസിന് പരാതി നല്കി. ബി.ജെ പി വൈസ് പ്രസിഡന്രിനൊപ്പം വന്നാണ് വിദ്യാര്‍ഥി പരാതി നല്‍കിയത്. താന്‍ ഫോണില്‍ റീല്‍ ചിത്രീകരിക്കുന്ന സമയത്ത് 1012 പേര് വടിയുമായി അടുത്തുവന്നെന്നും തന്നെ മര്‍ദിക്കാന്‍ തുടങ്ങിയെന്നും പരാതിയില്‍ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."