HOME
DETAILS

യാമ്പു എസ്.ഐ.സി ‘മനുഷ്യ ജാലിക’ സംഘടിപ്പിച്ചു

  
backup
January 30 2024 | 07:01 AM

yambu-sic-organized-manushya-jalika

യാമ്പു: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സമസ്ത ഇസ്‌ലാമിക് സെൻ്റർ (എസ് ഐ സി) യാമ്പു സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തിൽ യാമ്പുവിൽ മനുഷ്യജാലിക സംഘടിപ്പിച്ചു.

എസ്.ഐ.സി ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പുറമെ യാമ്പുവിലെ സാമൂഹ്യ രാഷ്ട്രീയ സംഘടന ഭാരവാഹികളും മനുഷ്യ ജാലികയില്‍ കണ്ണികളായി. യാമ്പു നൂറുൽ ഹുദാ മദ്റസ ഹാളിൽ വെച്ച് നടന്ന മനുഷ്യ ജാലിക എസ്.ഐ.സി യാമ്പു സെൻട്രൽ കമ്മിറ്റി ചെയർമാൻ മുസ്തഫ മൊറയൂർ ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി യാമ്പു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. ഷഫീഖ് ഹുദവി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന മനുഷ്യ ജാലികയില്‍ നൂർ ദാരിമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

യാമ്പു എസ്.ഐ.സി സെൻട്രൽ കമ്മിറ്റി ജോ.സെക്രട്ടറി കരീം പുഴക്കാട്ടിരി പ്രമേയ പ്രഭാഷണം നടത്തി. മനുഷ്യ ജാലികയില്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രമേയം കാലം ചെല്ലുന്തോറും പ്രസക്തി വര്‍ധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. കെ പി എ കരീം താമരശേരി, യാമ്പു എസ്.ഐ.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ ഒഴുകുർ, യാമ്പു കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻ്റ് നാസർ നടുവിൽ, ഒഐസിസി ജിദ്ദ റീജണൽ കമ്മിറ്റി സെക്രട്ടറി അഷ്കർ വണ്ടൂർ, നിഷാദ് തിരൂർ, അബ്ദുറഹീം കരുവന്തുരുതി തുടങ്ങിയവര്‍ സംസാരിച്ചു.

സമസ്ത നൂറാം വാർഷിക ഉൽഘാടന സമ്മേളനത്തിന് ഐക്യ ദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് നടന്ന പ്ലേ്കാർഡ് പ്രദർശനം പരിപാടിക്ക് വർണ്ണമേകി. മുഹമ്മദ് ദാരിമി പ്രാർത്ഥനക്ക് നേത്രത്വം നൽകിയ പരിപാടിക്ക്, എസ് ഐ സി യാമ്പു സെന്‍ട്രല്‍ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി സൽമാൻ കണ്ണൂർ സ്വാഗതവും, ഷഫീഖ് നിലമ്പൂർ നന്ദിയും പറഞ്ഞു. പ്രവാസത്തോട് വിട പറഞ്ഞ് നാട്ടിൽ പോകുന്ന എസ് ഐ സിയുടെ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ് കുഞ്ഞി തളിപ്പറമ്പിന് ഡോ. ഷഫീഖ് ഹുദവി എസ് ഐ സിയുടെ സ്നേഹോപഹാരവും നൽകി.

ഹനീഫ ഒഴുകൂർ, റഫീഖ് കടുങ്ങല്ലൂർ, മൂസാൻ കണ്ണൂർ, ഹസ്സൻ കുറ്റിപ്പുറം, മുഹമ്മദ്കുഞ്ഞി കണ്ണൂർ, നൗഫൽ ഒറ്റപ്പാലം, ശിഹാബുദ്ദീൻ, സഹൽ പെരിന്തൽമണ്ണ, വിഖായ വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago