ഇന്ത്യന്‍ യുവനിര ന്യൂസിലാന്‍ഡിനെ തകര്‍ത്തു
ബ്ലൂംഫോണ്ടെയ്ന്‍: അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സ് പോരാട്ടത്തിലെ ആദ്യ പോരില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. ന്യൂസിലന്‍ഡിനെതിരെ കൂറ്റന്‍ ജയമാണ് കൗമാര സംഘം സ്വന്തമാക്കിയത്. 214 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. തുടര്‍ച്ചയായി മൂന്നാം പോരാട്ടത്തിലാണ് ഇന്ത്യ 200നു മുകളില്‍ റണ്‍സ് വിജയം സ്വന്തമാക്കുന്നത്. ന്യൂസിലന്‍ഡിനു മുന്നില്‍ 296 റണ്‍സാണു ഇന്ത്യ ലക്ഷ്യം വച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തു. വെറും 81 റണ്‍സില്‍ കിവികള്‍ ചിറകറ്റു വീണു.
നാല് വിക്കറ്റുകള്‍ വീഴ്ത്തി സൗമി പാണ്ഡെയും 3.1 ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത മുഷീര്‍ ഖാന്റേയും മികവിലാണ് ഇന്ത്യ വിജയം പിടിച്ചത്. മുഷീര്‍ സെഞ്ച്വറിയുമായും നേരത്തെ തിളങ്ങി. രാജ് ലിംബാനി തുടക്കത്തില്‍ തന്നെ ന്യൂസിലന്‍ഡിന്റെ പതനം ഉറപ്പിച്ചു.
ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ടോം ജോണ്‍സിനെ രാജ് ക്ലീന്‍ ബൗള്‍ഡാക്കി. അഞ്ചാം പന്തില്‍ വണ്‍ ഡൗണ്‍ ഇറങ്ങിയ സ്‌നേഹിത് റെഡ്ഡി എന്നിവരെ റണ്ണെടുക്കാന്‍ അനുവദിക്കാതെ താരം മടക്കി. സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ ഓവര്‍ കഴിഞ്ഞപ്പോള്‍ ന്യൂസിലന്‍ഡ് പൂജ്യം റണ്‍സിനു രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവസ്ഥയിലായി.
19 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഓസ്‌ക്കാര്‍ ജാക്‌സനാണ് ടോപ് സ്‌കോറര്‍. സാക് കമ്മിങ് (16), അലക്‌സ് തോംപ്‌സന്‍ (12), ജെംയിസ് നെല്‍സന്‍ (10) എന്നിവരാണ് രണ്ടക്കം കടന്നവര്‍. 28.1 ഓവറില്‍ ന്യൂസിലന്‍ഡിന്റെ ബാറ്റിങ് അവസാനിച്ചു. മുഷീര്‍ ഖാന്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ ടോപ് സ്‌കോററായി. താരം തകര്‍പ്പന്‍ സെഞ്ച്വറി വീണ്ടും നേടി. 126 പന്തില്‍ 13 ഫോറും മൂന്ന് സിക്‌സും സഹിതം 131 റണ്‍സാണ് താരം കണ്ടെത്തിയത്.
ഇന്ത്യന്‍ യുവനിര ന്യൂസിലാന്‍ഡിനെ തകര്‍ത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."