'ശബരിമലയില്‍ പോകാതെ മാലയൂരി മടങ്ങിയത് കപടഭക്തര്‍, യഥാര്‍ഥ ഭക്തര്‍ അങ്ങനെ ചെയ്യില്ല' ; നിയമസഭയില്‍ ദേവസ്വം മന്ത്രി
'ശബരിമലയില്‍ പോകാതെ മാലയൂരി മടങ്ങിയത് കപടഭക്തര്‍, യഥാര്‍ഥ ഭക്തര്‍ അങ്ങനെ ചെയ്യില്ല' ; നിയമസഭയില്‍ ദേവസ്വം മന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ പോകാത പാതി വഴിയില്‍ മാല ഊരി തിരികെ മടങ്ങിയവര്‍ കപടഭക്തരാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. യഥാര്‍ഥ ഭക്തരാരും ദര്‍ശനം നടത്താതെ തിരികെ പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എം. വിന്‍സന്റ് എം.എല്‍.എ നിയമസഭയിലുന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ശബരിമലയില്‍ സമീപകാലത്തൊന്നും കാണാത്ത പ്രതിസന്ധിയും ദുരിതവുമായിരുന്നു കഴിഞ്ഞ തീര്‍ഥാടനകാലത്ത് ഭക്തര്‍ക്ക് നേരിടേണ്ടി വന്നതെന്ന് എം. വിന്‍സെന്റ് എം.എല്‍.എ ആരോപിച്ചു. ചരിത്രത്തില്‍ ആദ്യമായി ശബരിമലയില്‍ പോകാന്‍ മാലയിട്ട അയ്യപ്പഭക്തര്‍ക്ക് പന്തളം ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ വന്ന് മാലയൂരേണ്ട ഗതികേട് ഇത്തവണയുണ്ടായിയെന്ന് എം വിന്‍സെന്റ് പറഞ്ഞു. പൊലീസ് ഉണ്ടാക്കിയ അനാവശ്യ നിയന്ത്രണങ്ങളാണ് ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയത്. നവകേരള സദസ്സില്‍ നിന്നും വന്ന് മന്ത്രിക്ക് തന്നെ ഈ കാര്യങ്ങള്‍ നേരിട്ട് ശ്രദ്ധിക്കേണ്ടി വന്നുവെന്നും എം വിന്‍സെന്റ് പറഞ്ഞു.
അതേസമയം, വ്യാജപ്രചാരണം ശബരിമലയെ തകര്‍ക്കാനാണെന്ന് സംശയമുണ്ടെന്ന് മന്ത്രി പറഞ്ഞു. ശബരിമലയില്‍ ഉണ്ടായത് അഭൂതപൂര്‍വമായ ഭക്തജനത്തിരക്കായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് നല്ല രീതിയില്‍ ഇടപെട്ടു. പൊലീസ് ഇടപെട്ടില്ലെങ്കില്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ വേറെയാണെന്നും മന്ത്രി പറഞ്ഞു.
ശബരിമലയില്‍ സംഭവിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള ശ്രമം നടന്നുവെന്ന് മന്ത്രി പറഞ്ഞു. ഭക്തരെ തല്ലിച്ചതച്ചുവെന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിച്ചു. ആന്ധ്രയില്‍ നിന്നുള്ള ദൃശ്യം ശബരിമലയിലേതാണെന്നു വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി. വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കേസുകള്‍ എടുത്തിട്ടുണ്ട്. സൈബര്‍ സെല്‍ വഴി അന്വേഷണവും കേസെടുക്കലും ആരംഭിച്ചതോടെ ഇതിന് ശമനമുണ്ടായെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."