HOME
DETAILS
MAL
രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ ആക്രമണം; പിന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു
backup
January 31 2024 | 09:01 AM
രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ ആക്രമണം; പിന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു
ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ ആക്രമണം. കാറിന്റെ പിന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു.
ബിഹാറില്‍ നിന്ന് ബംഗാളിലെ മാല്‍ഡയിലേക്ക് വരുമ്പോഴാണ് സംഭവം. ഗാന്ധിക്കൊപ്പം അധിര്‍ രഞ്ജന്‍ ചൗധരിയുമുണ്ടായിരുന്നു.
ബിഹാറിലെ കതിഹാറില്‍ നിന്ന് ന്യായ് യാത്ര ബംഗാളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള പതാക കൈമാറ്റ ചടങ്ങു നടക്കുന്നതിനിടെയാണ് സംഭവം. ഈ സമയം രാഹുല്‍ ബസിന്റെ മുകളില്‍ നില്‍ക്കുകയായിരുന്നെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."